Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:11 AM IST Updated On
date_range 23 Jun 2018 11:11 AM ISTനഗരസഭ കൗൺസിൽ യോഗ മിനിറ്റ്സ് പകർപ്പിനുവേണ്ടി സി.പി.എം പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsbookmark_border
മാധ്യമം ഇംപാക്ട് കാസർകോട്: നഗരസഭ കൗൺസിൽ യോഗത്തിെൻറ മിനിറ്റ്സിെൻറ പകർപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർ നഗരസഭ സെക്രട്ടറിക്ക് മുന്നിൽ ഇരിപ്പുസമരം നടത്തി. പിന്നാലെയെത്തിയ സി.പി.എം പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു. ജൂൺ 19ന് ചേർന്ന കാസർകോട് നഗരസഭ കൗൺസിൽ യോഗത്തിെൻറ മിനിറ്റ്സിൽ യോഗശേഷം അജണ്ടയും തീരുമാനങ്ങളും കൂട്ടിച്ചേർത്ത് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചാണ് നഗരസഭയിലെ സി.പി.എമ്മിെൻറ ഏക അംഗം ചെന്നിക്കരയിലെ കെ. ദിനേശൻ മിനിറ്റ്സിെൻറ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, ദിനേശന് പകർപ്പ് നൽകാൻ നഗരസഭ ഒാഫിസ് അധികൃതർ തയാറായില്ല. കൗൺസിൽയോഗം കഴിഞ്ഞ് സെക്രട്ടറി സജിലാൽ അവധിയിൽ പോയതാണ് കാരണമെന്നാണ് ദിനേശന് നൽകിയ വിശദീകരണം. സെക്രട്ടറി വെള്ളിയാഴ്ച എത്തിയപ്പോൾ രാവിലെതന്നെ ദിനേശൻ വീണ്ടും സമീപിച്ചു. എന്നാൽ, പകർപ്പ് ലഭിച്ചില്ല. സെക്രട്ടറിയുടെ മുന്നിൽതന്നെ ഇരുന്നു. 12വരെയും പകർപ്പ് കിട്ടിയില്ല. വിവരമറിഞ്ഞ് സി.പി.എം പ്രവർത്തകർ എത്തി സെക്രട്ടറിയുടെ ഒാഫിസ് കവാടത്തിൽ കുത്തിയിരുന്നു. എന്നാൽ, ഒാഫിസ് പ്രവർത്തനം തടസ്സപ്പെടുത്തിയില്ല. പിന്നെയും ദിനേശെൻറ കാത്തിരിപ്പ് തുടർന്നതോടെ രംഗം ചൂടായി. പകർപ്പ് നൽകാത്തത് കൃത്രിമം നടത്തിയതുകൊണ്ടാണെന്ന് സി.പി.എം പ്രവർത്തകൾ ആരോപിച്ച് സെക്രട്ടറിയുടെ മുറിയിൽ തള്ളിക്കയറി. സെക്രട്ടറിയുടെ കൃത്യനിർവഹണം തടസ്സപ്പെട്ടു. നഗരസഭ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ടൗൺ എസ്.െഎ പി. അജിത്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തി. സെക്രട്ടറിയുമായും സമരക്കാരുമായും പൊലീസ് ചർച്ച നടത്തി. ഒടുവിൽ 19ന് നൽകിയ അജണ്ടയുടെ പകർപ്പ് നൽകി. എന്നാൽ, തനിക്ക് കൂട്ടിച്ചേർത്ത അജണ്ടയും മിനിറ്റ്സും കൂടി വേണമെന്ന് ദിനേശൻ ആവശ്യപ്പെട്ടു. ഒടുവിൽ എല്ലാം വാങ്ങിയശേഷം ദിനേശനും രംഗംവിട്ടു. നഗരസഭ ഒാവർസിയറെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച വിവരം 19ന് രാത്രിയിൽ നഗരസഭ ചെയർപേഴ്സൻ മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പായി നൽകിയിരുന്നു. ഇങ്ങനെയൊരു തീരുമാനം കൗൺസിൽയോഗം എടുത്തിരുന്നില്ലെന്നും എടുത്തിരുന്നുവെങ്കിൽ എതിർക്കുമായിരുന്നുവെന്നും ദിനേശൻ പറഞ്ഞു. 15 അജണ്ടകൾ മാത്രമേ ഒരു യോഗത്തിൽ പാടുള്ളൂവെന്നാണ് ചട്ടം. 16ാമത് ഒന്ന് തിരുകിക്കയറ്റിയതാണെന്നും ദിനേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story