Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:08 AM IST Updated On
date_range 23 Jun 2018 11:08 AM ISTകാൽപന്തുപ്രേമികൾക്ക് ആവേശമായി 'മഡ് സോക്കർ'
text_fieldsbookmark_border
കാഞ്ഞങ്ങാട്: മഴക്കാലവിനോദമായ 'മഡ് സോക്കര്‍' കാൽപന്തുപ്രേമികളുടെ ആവേശമാകുന്നു. ഇടക്കാലത്ത് മലയാളികളുടെ നെഞ്ചിൽ കയറിയ കളിക്ക് മഴയുടെ കുളിരും ചളിയുടെ ചൂരുമുണ്ട്. മഴക്കാലം തുടങ്ങുമ്പോള്‍തന്നെ കായികപ്രേമികളുടെയും കളിക്കാരുടെയും ഉള്ളൊന്നുകത്തും. ലോകകപ്പ് മഴക്കാലത്ത് വന്നതോടെ കാൽപന്തുഗ്രാമങ്ങളും മഡ് സോക്കർ ലഹരിയിലാണ്. ചളിനിറഞ്ഞ വയലുകളിലാണ് മഡ് സോക്കർ യുദ്ധം നടക്കുന്നത്. കാസർകോെട്ട ഫുട്ബാള്‍ പ്രേമികളും കളിക്കാരും ഇപ്പോള്‍ മഡ് സോക്കറിെൻറ പിന്നാലെയാണ്. ഒഴിഞ്ഞ ചളിനിറഞ്ഞ വയലുകളിലും പറമ്പുകളിലുമായി മഴയോടൊപ്പം കളി തിമിര്‍ക്കുകയാണ്. 13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള കളിയില്‍ അഞ്ചു പേരടങ്ങുന്ന ഇരുടീമുകള്‍ ഏറ്റുമുട്ടും. മത്സരമല്ലാതെ വെറും വിനോദത്തിനായും നിരവധിപേര്‍ ഇത് കളിക്കുന്നു. എതിരാളിയുടെ ഗോൾമുഖം ലക്ഷ്യമിട്ട് പന്ത് തട്ടി മുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കാൻ പാടത്തിെൻറ കരയിൽ വൻ ജനക്കൂട്ടവും എത്തും. മഡ് സോക്കർ കാണാൻവരുന്ന കാണികൾ ലോകകപ്പായതോടെ മുൻനിര കളിക്കാരുടെ ജഴ്സിയും കട്ടൗട്ടുകളുമായാണ് ഗ്രൗണ്ടിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story