Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:02 AM IST Updated On
date_range 23 Jun 2018 11:02 AM ISTഫെസിലിറ്റേറ്റര്‍ നിയമനം
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധന യാനങ്ങളുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റ് ബന്ധപ്പെട്ട ജോലികള്‍ക്കുമായി 'സാഗര' ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ചെറുവത്തൂര്‍, ഹോസ്ദുർഗ്, പള്ളിക്കര, കാസര്‍കോട്, മഞ്ചേശ്വരം കേന്ദ്രങ്ങളില്‍ ഓരോ ഫെസിലിറ്റേറ്റര്‍മാരെ വീതം എട്ടു മാസത്തേക്ക് താല്‍ക്കാലികമായാണ് നിയമനം. നിയമിക്കുന്നവര്‍ക്ക് മാസം 15,000 രൂപയായിരിക്കും ശമ്പളം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ടവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഫിഷറീസ് സ്കൂളുകളില്‍ (ജി.ആര്‍.എഫ്.ടി.എച്ച്.എസ്) പഠിച്ചവര്‍ക്കും വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ ഫിഷറിസ് വിഷയം പഠിച്ചവര്‍ക്കും മുന്‍ഗണന. വയസ്സ് 20നും 40നും ഇടക്കായിരിക്കണം. അതിരാവിലെയും രാത്രിസമയങ്ങളിലും വിവരശേഖരണങ്ങള്‍ നടത്തേണ്ടതിനാല്‍ ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. താൽപര്യമുള്ളവര്‍ ജൂൺ 28ന് ഉച്ച 2.30ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story