Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:20 AM IST Updated On
date_range 22 Jun 2018 11:20 AM ISTതദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി: 22 പദ്ധതികൾ ഏറ്റെടുക്കും
text_fieldsbookmark_border
കാസർകോട്: പതിമൂന്നാം പദ്ധതി കാലയളവിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുടെ ഭാഗമായി 22 പദ്ധതികൾ ഏറ്റെടുക്കുമെന്ന് ജില്ല ഭരണകൂടം. സമഗ്ര മണ്ണ്-ജല സംരക്ഷണ പദ്ധതിയായ 'ജലജീവന'ത്തിെൻറ ഭാഗമായി ചെക്ക്ഡാമുകൾ, മഴക്കുഴി, കയ്യാല എന്നിവ നിർമിക്കും. കിണറുകളും കുളങ്ങളും റീചാർജ് ചെയ്യും. സുരങ്കങ്ങളും പള്ളങ്ങളും ഉൾെപ്പടെയുള്ള പൈതൃക ജലസ്രോതസ്സ് സംരക്ഷിക്കും. ജൈവവൈവിധ്യ മാപ് തയാറാക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന ബ്ലോസം പദ്ധതി നടപ്പാക്കും. ജൈവ പുനരുജ്ജീവന വനം പദ്ധതി വഴി ജൈവകൃഷി വ്യാപിപ്പിക്കും. പുഴകളുടെ തൽസ്ഥിതി പഠനം നടത്തി മാലിന്യമുക്തമാക്കും. സമഗ്ര അർബുദ നിർമാർജന പദ്ധതി നടപ്പാക്കും. ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കും. പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കും. പൈതൃക ടൂറിസം മാപ് തയാറാക്കി കാസറ ടൂറിസം പദ്ധതി ആവിഷ്കരിക്കും. എല്ലാ വാർഡുകളിലും കളിസ്ഥലം ഒരുക്കും. മിനി സ്റ്റേഡിയങ്ങളും കായിക സമന്വയ വേദികളും സ്ഥാപിക്കും. നാറ്റ്പാകിെൻറ സഹായത്തോടെ ആധുനിക സാേങ്കതികവിദ്യകൊണ്ട് സമഗ്ര റോഡ് കണക്ടിവിറ്റി മാപ് തയാറാക്കും. സ്ത്രീയാത്രക്കാർക്ക് വിശ്രമിക്കുന്നതിന് സ്ത്രീലോഞ്ച് ഒരുക്കും. സമ്പൂർണ ഉൗർജസുരക്ഷ പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റും. എല്ലാ പഞ്ചായത്തുകളും െഎ.എസ്.ഒ സർട്ടിഫിക്കറ്റിലേക്ക് മാറ്റും. എല്ലാ അംഗൻവാടികൾക്കും കെട്ടിടം. ജെൻഡർ റിസോഴ്സ് സെൻറർ പ്രവർത്തനം ആരംഭിക്കും. സ്ത്രീസൗഹൃദ ഗ്രാമങ്ങൾ ഒരുക്കും. ബാലസൗഹൃദ പഞ്ചായത്തുകൾ സ്ഥാപിക്കും. ഭാഷാകൈമാറ്റ പദ്ധതിപ്രകാരം മലയാളം കന്നട പരിശീലനക്കളരി നടത്തും. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിന് ഹെൽപ്ഡെസ്ക് എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കും. മത്സരപരീക്ഷ പരിശീലനസംവിധാനം ഒരുക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, കലക്ടർ ജീവൻബാബു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story