Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:27 AM IST Updated On
date_range 21 Jun 2018 11:27 AM ISTമില്ല് അനധികൃതമെന്ന പ്രചാരണം അടിസ്ഥാനരഹിതം -ഉടമ
text_fieldsbookmark_border
കാസർകോട്: വിദ്യാനഗർ വ്യവസായ എസ്റ്റേറ്റിൽ മദീന മില്ല് പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന തരത്തിൽ വന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉടമ പി.എച്ച്. അബ്ദുല്ല ഹാജി. നഗരസഭയുടെ അനുമതിയോടെയാണ് മില്ല് പ്രവർത്തിക്കുന്നത്. അതിനുള്ള ലൈസൻസും ഉണ്ട്. നഗരസഭ ഒാരോ ഘട്ടത്തിലും പറയുന്ന എല്ലാ കാര്യങ്ങളും സ്ഥാപനം എന്ന നിലയിൽ പാലിക്കുന്നുണ്ട്. അവർ അനുവദിച്ച സ്ഥലത്ത് മാത്രമാണ് മരം ഇറക്കിവെക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള മില്ലാണിത്. അനധികൃതമായി ഒന്നും ചെയ്യുന്നില്ല. നഗരസഭ നിശ്ചയിച്ച വാടകയും അടക്കുന്നുണ്ട്. മരം ഇറക്കിവെക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഏകദേശ വില നിശ്ചയിച്ചതും നഗരസഭയാണ്. റോഡിെൻറ പടിഞ്ഞാറുഭാഗത്തായി റോഡിെൻറയും ഒാവുചാലിെൻറയും ഇടയിലുള്ള സ്ഥലമാണ് ഉപയോഗിക്കുന്നത്. ഇത് ആർക്കും ദോഷകരമല്ലാത്ത സ്ഥലമാണ്. നഗരസഭയുടെ അധികാരത്തിലുള്ള രണ്ട് ഏക്കർ സ്ഥലം അവിടെയുണ്ട്. 51 വർഷമായി മരം വ്യവസായം നടത്തുകയാണ്. നിയമം തെറ്റിച്ച് ഒന്നും ചെയ്യുന്നില്ല. കാസർകോട് നഗരസഭ പഞ്ചായത്ത് ആയ കാലത്താണ് മരമില്ല് തുടങ്ങിയതെന്ന് അബ്ദുല്ല ഹാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story