Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:17 AM IST Updated On
date_range 21 Jun 2018 11:17 AM ISTപുഴയല്ല; ഇത് കീഴാറ്റൂർ വയൽ
text_fieldsbookmark_border
കണ്ണൂർ: ദേശീയപാത സ്ഥലമെടുപ്പിനെതിരെ തീപാറും സമരം നടന്ന കീഴാറ്റൂർ വയൽ നിറഞ്ഞൊഴുകുകയാണ്. കണ്ടാൽ പുഴയാണെന്ന് തോന്നും. പുഴയായി മാറിയ വയലിൽ ചെറുമീനുകളുമുണ്ട്. വർഷകാലമായാൽ കീഴാറ്റൂർ ഉൾപ്പെടുന്ന വയലിന് പ്രകൃതിയൊരുക്കുന്ന മാറ്റമാണിത്. മാസങ്ങളോളം നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. ഒന്നാംവിള കൃഷി അന്യമാകുന്ന രീതിയിലാണ് വയലേലകളിൽ വെള്ളം നിറയുന്നത്. എന്നാൽ, സമീപപ്രദേശങ്ങളിലെ കിണറുകളെ ജീവസ്സുറ്റതാക്കുന്നതും പ്രദേശത്തിെൻറ പരിസ്ഥിതിയെ സന്തുലിതമാക്കുന്നതും വയലിെൻറ ഇൗ നിറെഞ്ഞാഴുകലാണ്. ദേശീയപാതക്കായി വയൽ നികത്തുേമ്പാൾ, പ്രകൃതി തന്നെ ഒരുക്കിയ ജലസംഭരണിയാണ് ഇല്ലാതാവുക. തളിപ്പറമ്പ് മുതൽ കുറ്റിക്കോൽ വരെ കടന്നുപോകുന്ന ദേശീയപാത ബൈപാസിെൻറ ഭാഗമായി 250ഒാളം എക്കർ വയലുകളാണ് നഷ്ടപ്പെടുന്നത്. ഇവയിൽ ഏറെ പ്രാധാന്യമുള്ളത് കീഴാറ്റൂർ മേഖലയിലെ വയലുകളാണ്. തളിപ്പറമ്പ് നഗരസഭയിൽ തന്നെ വയലേലകളായി അവശേഷിക്കുന്നത് ഇൗ വയലുകളാണ്. ഇവ നികത്തപ്പെടുന്നതോടെ പ്രദേശത്തിെൻറ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങളാണുണ്ടാവുകയെന്ന് പഠനങ്ങൾ വന്നിട്ടുണ്ട്. ആറു കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കുന്ന ബൈപാസിൽ നാല് കിലോമീറ്ററും വയൽ പ്രദേശങ്ങൾ വഴിയാണ് നിർമിക്കേണ്ടി വരുക. വയലിലെ ചളിമണ്ണ് നീക്കിയതിനു ശേഷം 1,30,000 ടൺ മണ്ണ് നിറച്ച് നികത്തിയായിരിക്കും പാത നിർമിക്കുക. ഇതിനായി സമീപത്തെ കുന്നുകളും മറ്റും നികത്തേണ്ടിവരും. സമീപപ്രദേശങ്ങളുടെ ഭൂപ്രകൃതിയിലും ഗുരുതരമായ മാറ്റമാണിവയുണ്ടാക്കുക. പ്രദേശത്തിെൻറ ജീവനായി നിലകൊള്ളുന്ന കീഴാറ്റൂർ വയലിെൻറ ഇൗ പ്രത്യേകതകളാണ് സമരത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് വയൽക്കിളികൾ പറയുന്നു. 2017 സെപ്റ്റംബർ മുതലാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്. ഇൗ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ് വയൽക്കിളികൾ. കീഴാറ്റൂരിലേത് വയൽ സംരക്ഷിക്കുന്നതിനു മാത്രമുള്ള സമരമല്ല, ജലം സംരക്ഷിക്കാനുള്ളതുകൂടിയാണെന്നും സമരം ശക്തമായി തുടരുമെന്നും സമര നായകൻ സുരേഷ് കീഴാറ്റൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story