Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറെയിൽപാളത്തിൽ...

റെയിൽപാളത്തിൽ വീണയാളുടെ കൈ ട്രെയിനിടിച്ച് അറ്റു

text_fields
bookmark_border
ചെറുവത്തൂർ: അവശനിലയിൽ ട്രാക്കിന് സമീപം വീണയാളുടെ കൈ അറ്റു. കാഞ്ഞങ്ങാട് പുതിയവളപ്പ് സ്വദേശി സുരേശനെയാണ് (50) ഇടത് കൈ മുറിഞ്ഞ് തൂങ്ങിയ നിലയിൽ ട്രാക്ക് പരിസരത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ചന്തേര റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് അപകടം. രാവിലെ കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ നിന്നിറങ്ങി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനിടെയാണ് ട്രാക്ക് പരിസരത്ത് ഇയാൾ വീണത്. അതേസമയത്തെത്തിയ കണ്ണൂർ ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഇടിച്ചാണ് ഇടത് കൈക്ക് സാരമായി പരിക്കേറ്റത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് തൃക്കരിപ്പൂർ ഫയർ ഫോഴ്സ് എത്തി ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സംഭവസമയം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഫോട്ടോ സഹിതം ചന്തേര പൊലീസ് സമൂഹമാധ്യമങ്ങളിൽ വിവരം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദുബൈയിലെ ബന്ധുവാണ് നാട്ടിലെ ബന്ധുക്കൾക്ക് വിവരം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story