Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTവോട്ടർ കാർഡ് പുതുക്കാൻ ഫോറം നൽകണം
text_fieldsbookmark_border
മാഹി: പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നവീകരിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി. 1994ൽ വോട്ടർമാർക്ക് നൽകിയ 16 അക്ക കാർഡ് 10 അക്കമാക്കി മാറ്റുന്നതിന് ബി.എൽ.ഒമാർ മാഹിയിലെ വീടുകളിലെത്തും. ഇതിനായി ഫോറം എട്ട് പൂരിപ്പിച്ച് നൽകണം. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാവുന്നവർ ഫോറം ആറ് നൽകണം. പ്രവാസി വോട്ടർമാർ ഫോറം ആറ് എയും ഒരു ബൂത്തിൽ നിന്ന് മറ്റൊരു ബൂത്തിലേക്ക് പേര് മാറ്റാനുള്ളവർ ഫോറം എട്ട് എയുമാണ് പൂരിപ്പിക്കേണ്ടത്. ഭിന്നശേഷിയുള്ള വോട്ടർമാർക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ബി.എൽ.ഒമാർ ഈ മാസം 20നകം വിവരശേഖരണം നടത്തും. ബി.എൽ.ഒമാർക്ക് വോട്ടർമാർ പട്ടികയിൽ പേര് ചേർക്കുന്നതിനാവശ്യമായ രേഖകൾ നൽകി സഹകരിക്കണമെന്ന് മാഹി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story