Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTജനകീയ നിരീക്ഷണക്കാമറ പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
പെരിങ്ങത്തൂർ: ചൊക്ലി െപാലീസിെൻറ സഹകരണത്തോടെ നാട്ടൊരുമ കരിയാട് ഒരുക്കിയ ജനകീയ നിരീക്ഷണക്കാമറകൾ പ്രവർത്തനമാരംഭിച്ചു. കരിയാട് മേഖലയിൽ വിവിധ പ്രദേശങ്ങളിലായി ആറു ലക്ഷത്തോളം രൂപ െചലവഴിച്ച് 19 കാമറകളാണ് സ്ഥാപിച്ചത്. ചൊക്ലി െപാലീസ് സ്റ്റേഷനിൽനിന്ന് ഇവ നിരീക്ഷിക്കാൻ കഴിയും. കരിയാട് നടന്ന ചടങ്ങിൽ തലശ്ശേരി എ.എസ്.പി ചൈത്ര തെേരസ ജോൺ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്‌സൻ കെ.വി. റംല ടീച്ചർ അധ്യക്ഷത വഹിച്ചു. ചീഫ് കോഒാഡിനേറ്റര്‍ അഷറഫ് വെള്ളാംവെള്ളിക്ക് എ.എസ്.പി ഉപഹാരം നൽകി. കൂട്ടായ്മക്ക് പേര് നിര്‍ദേശിച്ച ഹാഫിസ് കണ്ണൊത്തിനുള്ള ഉപഹാരം എന്‍.എ. കരീമും ലോേഗാ രൂപകല്‍പന ചെയ്ത മുര്‍ഷിദ് കുഞ്ഞിമ്മൂസക്കുള്ള ഉപഹാരം കെ.വി. റംല ടീച്ചറും നൽകി. പ്ലസ് ടു, എസ്.എസ്.എൽ.സി ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിനെത്തിയവർക്കു നറുക്കെടുപ്പിലൂടെ 40 കുടകൾ വിതരണം ചെയ്തു. നാട്ടൊരുമ ജോ. സെക്രട്ടറി കെ.കെ. ഭരതൻ, നഗരസഭ കൗൺസിലർമാരായ പി.കെ. രാജൻ, കെ.പി. ഹസീന, കെ. ഉമ്മുസൽമത്ത്, ചൊക്ലി എസ്.െഎ പി.സി. സഞ്ജയ് കുമാർ, എം. സുധാകരൻ, എൻ.എ. കരീം, ശബരി രാജൻ, ടി.കെ. കുഞ്ഞബ്ദുല്ല, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. എൻ. ശ്രീധരൻ സ്വാഗതവും ഹാരിസ് ഏലിയാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story