Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTയോഗ ദിനാചരണം
text_fieldsbookmark_border
കൂത്തുപറമ്പ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഭാഗമായി കൂത്തുപറമ്പ് സിറ്റി ലയൺസ് ക്ലബ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കൂത്തുപറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാറോളി ഘട്ടിൽ കൂത്തുപറമ്പ് സി.െഎ ബി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാറോളി കുളത്തിൽ ജലശയനവും യോഗ പ്രദർശനവും നടക്കും. ബോധവത്കരണ പ്രവർത്തനങ്ങൾക്കും പരിപാടിയിൽ തുടക്കം കുറിക്കും. വാർത്തസമ്മേളനത്തിൽ സിറ്റി ലയൺസ് ക്ലബ് പ്രസിഡൻറ് വി.കെ. ശിവദാസ്, സെക്രട്ടറി ഒ. ചന്ദ്രൻ, എച്ച്.ഡി.എഫ്.സി മാനേജർ വിവേക് മോഹൻദാസ്, പി. സഹദേവൻ, കെ. സുഗേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story