Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTപൂകൃഷി തുടങ്ങി
text_fieldsbookmark_border
കൂത്തുപറമ്പ്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുകുടം പൂവ് പദ്ധതിക്ക് കോട്ടയം പഞ്ചായത്തിൽ തുടക്കമായി. കിണവക്കൽ ആയിരം തെങ്ങിലെ ഒരേക്കർ സ്ഥലത്താണ് പൂകൃഷി ഇറക്കിയത്. കൃഷിഭവനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് കൃഷി. മല്ലിക, ചെണ്ടുമല്ലി എന്നിവയാണ് ആദ്യഘട്ടത്തിൽ നടുന്നത്. മൂവായിരത്തോളം തൈകൾ പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തേജസ് സ്വയം സഹായ സംഘത്തിെൻറയും രണ്ടാം വാർഡ് കുടുംബശ്രീ യൂനിറ്റുകളുടെയും നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന ആദ്യതൈ നട്ട് കൃഷിക്ക് തുടക്കംകുറിച്ചു. വാർഡ് മെംബർ ചമ്പാടൻ ദാമു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സി. ഷിൻസി, എം. ദാസൻ, പി. രാഘവൻ, സി. രാജീവൻ, എം.കെ. രാജേഷ്, സി. വിജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story