Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമല്യയെ...

മല്യയെ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജീവനക്കാരുടെ തുറന്ന കത്ത്​

text_fields
bookmark_border
മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ തുറന്ന കത്ത് ന്യൂഡൽഹി: കൈയിൽ രക്തക്കറയുള്ള വിജയ് മല്യയെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും തുറന്ന കത്ത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷറിലെ ജീവനക്കാരാണ് കത്തയച്ചത്. വിദേശനയങ്ങളിൽ അഭിമാനിക്കുന്നെന്നും നേതൃഗുണത്താൽ രാജ്യത്തി​െൻറ യശസ്സുയർന്നെന്നും പ്രശംസിച്ചാണ് കത്തി​െൻറ തുടക്കം. ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് ലണ്ടനിൽ വൻ അപരാധമാണ്. എന്നാൽ, ഇതേകാരണത്താൽ ജീവനക്കാരിലൊരാളുടെ ഭാര്യ ജീവനൊടുക്കിയിട്ടും യാതൊരു കൂസലുമില്ല. ആ മരണത്തിന് ഉത്തരവാദി മല്യയാണെന്ന് ഇവർ ആരോപിച്ചു. കോടതികൾ നീതിപീഠങ്ങളല്ല മറിച്ച് സാധാരണക്കാരുടെ അവഹേളന കേന്ദ്രങ്ങളാണ്. മല്ല്യയുടേത് കരുതിക്കൂട്ടിയുള്ള ചെയ്തികളാണ്. വായ്പയുടെ അഞ്ച് ശതമാനംപോലും ബാങ്കുകൾക്ക് ഇൗടാക്കാനാവില്ലെന്ന് കൂടിക്കാഴ്ചകളിൽ അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തി​െൻറ പിന്നിലുള്ള പ്രമുഖരെ തുറന്നുകാട്ടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story