Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTപേരും ലിംഗവും തിരുത്തൽ: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്ക് മാത്രം അവസരം നൽകുന്ന ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ട്രാൻസ്ജെൻഡറിന് സ്വന്തം വ്യക്തിത്വം ലിംഗാടിസ്ഥാനത്തിൽതന്നെ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് 2018 മാർച്ച് ആറിലെ സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡർ സംഘടന ക്വയറാളയാണ് ഹരജി നൽകിയത്. എസ്.എസ്.എൽ.സി ബുക്കിൽ പേരും ലിംഗവും മാറ്റാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ നേരിടുന്ന പ്രശ്നങ്ങളെ വിലയിരുത്തിയാണ് പേരും ലിംഗവും മാറ്റാൻ അവസരം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്കൂള്‍ രേഖകളിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും ആണ്‍, പെണ്‍ എന്നതിനുപുറെമ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളംകൂടി ചേര്‍ക്കാനും ഇൗ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ സർക്കാറിെൻറ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് പേരും ലിംഗവും മാറ്റാൻ അവസരം നൽകുന്നതെന്ന് ഹരജിയിൽ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇല്ലാതെ കഴിയുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇൗ ഉത്തരവിെൻറ ആനുകൂല്യം ബാധകമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രോഹിത് വെമുലയുടെ കുടുംബത്തിന് വീട്: വാഗ്ദാനത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ലീഗ് കോഴിക്കോട്: ഹൈദരാബാദ് സർവകലാശാല വിദ്യാർഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടുനൽകുമെന്ന വാഗ്ദാനത്തിൽനിന്ന് മുസ്ലിം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാെണന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. സുബൈർ അറിയിച്ചു. വീടുവാങ്ങാൻ രാധിക വെമുലക്ക് അഡ്വാൻസ് തുകയാണ് നൽകിയത്. രജിസ്ട്രേഷൻ നടക്കുന്ന മുറക്ക് മുസ്ലിംലീഗ് മുഴുവൻ തുകയും നൽകും. രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുലയുമായി ഇൗ വിഷയത്തിൽ നിരന്തരമായി സംസാരിക്കാറുണ്ടെന്നും ആശയക്കുഴപ്പമോ വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തപാൽ ഇൻഷൂറൻസ് പദ്ധതി അവതാളത്തിൽ അഞ്ചുദിവസമായി ഉടമകൾക്ക് പോളിസി അടയ്ക്കാനാവുന്നില്ല തൃശൂർ: രണ്ടുമാസമായി പോളിസി പ്രീമിയം അടയ്ക്കാനാവാതെ തപാൽ ഇൻഷൂറൻസ് പദ്ധതിയിലെ ഗുണഭോക്താക്കൾ വലയുന്നു. അഞ്ചുദിവസമായി സോഫ്റ്റ്വെയർ പണിമുടക്കിയതിനാൽ രാജ്യത്തൊട്ടാകെ പോളിസി അടക്കാനാവുന്നില്ല. തപാൽപണിമുടക്ക് മുലം കഴിഞ്ഞമാസവും പോളിസി അടക്കാനായിരുന്നില്ല. സർക്കാർ ജീവനക്കാർക്കുള്ള പോസ്റ്റൽ ലൈഫ് ഇൻഷൂറൻസും സാധാരണ ജനത്തിനുള്ള റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിെൻറയും പോളിസിയാണ് അടക്കാനാവാത്തത്. ഇതിനായി ഉപയോഗിക്കുന്ന ഒാൺലൈൻ മെക്കാമിഷ് സോഫ്റ്റ്വെയറാണ് പണിമുടക്കിയിരിക്കുന്നത്. പോളിസി തുക ഒരുമാസം മുടങ്ങിയാൽ അടുത്ത മാസം പലിശ അടക്കം തുക നൽകണം. കഴിഞ്ഞ മാസം 22 മുതൽ 31വരെ തപാൽ സമരമായിരുന്നു. ഫലത്തിൽ തങ്ങളുടെ പ്രശ്നം കൊണ്ടല്ലാതെ രണ്ടുമാസവും പലിശ അടക്കം നൽകേണ്ട ഗതികേടിലാണ് പോളിസി ഉടമകൾ. രാജ്യത്താകമാനം സോഫ്റ്റ്വെയർ അവതാളത്തിലായിട്ടും കൃത്യമായ വിശദീകരണം നൽകാൻ തപാൽ വകുപ്പിന് കഴിയുന്നില്ല. സോഫ്റ്റ്വെയർ നവീകരണമാണ് കാരണമായി വിവിധ ഒാഫിസുകൾ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. ആർമി േപാസ്റ്റൽ സർവിസിൽ ഇൻഷൂറൻസ് പദ്ധതി ഒാൺലൈൻ വത്കരണവും കാരണമായി പറയുന്നുണ്ട്. കുറഞ്ഞ പോളിസിയിൽ കുടുതൽ ബോണസ് നൽകുന്ന തപാൽ ഇൻഷൂറൻസ് പദ്ധതിയെ കുത്തക ഇൻഷൂറൻസ് കമ്പനികൾക്കായി തകർക്കുന്ന നടപടിയായും ഇതിെന വിലയിരുത്തുന്നുണ്ട്. മാത്രമല്ല ദീർഘവീക്ഷണമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ തപാൽ വകുപ്പിെൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാെണന്നും ജീവനക്കാർ കുറ്റെപ്പടുത്തുന്നു. പി.എ.എം ബഷീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story