Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:42 AM IST Updated On
date_range 20 Jun 2018 10:42 AM ISTനായാട്ടുപാറയിൽ വില്ലേജ് ഓഫിസറില്ലാതെ മൂന്നുമാസം; വലഞ്ഞ് നാട്ടുകാർ
text_fieldsbookmark_border
ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ നായാട്ടുപാറയിലെ പട്ടാന്നൂർ വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസം മൂന്നാവുന്നു. ഇതോടെ വില്ലേജിൽ നിന്നുള്ള സേവനങ്ങൾ കൃത്യമായി ലഭിക്കാതെ ജനം ബുദ്ധിമുട്ടുകയാണ്. ദിവസങ്ങൾകൊണ്ട് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും മറ്റും കിട്ടാൻ കാലതാമസമേറെയാണ്. സ്കൂൾ പ്രവേശനം അടക്കമുള്ള ധാരാളം ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്നവർ ഒഴിഞ്ഞ കസേര കണ്ട് മടങ്ങേണ്ട അവസ്ഥയാണ്. ഇവിടത്തെ വില്ലേജ് ഓഫിസറെ കണ്ണൂർ വിമാനത്താവളത്തിലേക്ക് വർക്ക് അറേഞ്ച്മെൻറിെൻറ ഭാഗമായി മാറ്റുകയായിരുന്നു. കൂടാളി വില്ലേജ് ഓഫിസർക്ക് പട്ടാന്നൂരിെൻറ അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. എന്നാൽ, ഇത് നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. വില്ലേജ് ഓഫിസർക്ക് പുറമെ ഇവിടെ ജീവനക്കാരും കുറവുണ്ട്. ജീവനക്കാർ താലൂക്ക് ഓഫിസ് ഡ്യൂട്ടിക്കും തഹസിൽദാറുടെ മീറ്റിങ്ങിനും ഫീൽഡിലേക്കും പോകുമ്പോൾ വില്ലേജ് ഓഫിസ് അടച്ചിട്ടാണ് പോകുന്നത്. അടുത്തകാലത്ത് നിരവധി തവണ അടച്ചിട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. വിവിധ ആവശ്യങ്ങളുമായി പട്ടാന്നൂർ വില്ലേജിലെ ആളുകൾ അധിക ചുമതലയുള്ള കൂടാളി വില്ലേജ് ഓഫിസിൽ കയറിയിറങ്ങുകയാണ്. വില്ലേജ് ഓഫിസറെയും ജീവനക്കാരെയും നിയമിക്കാൻ വേണ്ടി വിവിധ സംഘടനകൾ പ്രക്ഷോഭ സമരപരിപാടികൾ നടത്താനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story