Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:38 AM IST Updated On
date_range 20 Jun 2018 10:38 AM ISTകൂട്ടയോട്ടം നടത്തി
text_fieldsbookmark_border
കണ്ണൂർ: രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിെൻറ ഭാഗമായി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റൺ ഫോർ ആർ.ജി റൺ ഫോർ ജസ്റ്റിസ് എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലെമൻറ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കണ്ണൂർ താണയിൽ നിന്ന് പഴയ ബസ് സ്റ്റാൻഡ് വരെയാണ് പ്രവർത്തകർ ഒാടിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാർലമെൻറ് പ്രസിഡൻറ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ. ബിനോജ്, സുധീപ് ജയിംസ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, വി.കെ. ഷമേജ്, കെ.എസ്.യു നേതാക്കളായ വി.കെ. അതുൽ, എം.കെ. വരുൺ, ഫർഹാൻ മുണ്ടേരി, ഫർസിൻ മജീദ്, ഷിബിൻ ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story