Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുന്നിടിക്കൽ വ്യാപകം;...

കുന്നിടിക്കൽ വ്യാപകം; ഉരുൾപൊട്ടൽഭീതിയിൽ കുറ്റൂർ ഗ്രാമം

text_fields
bookmark_border
പയ്യന്നൂർ: എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂർ ശിവക്ഷേത്രപരിസരത്തെ കുന്നുകൾ മഴക്കാലത്തും വ്യാപകമായി ഇടിച്ചുനിരത്തുന്നത് ഭീഷണിയാകുന്നു. മഴ കനത്തോടെ വ്യാപകമായ കുന്നിടിക്കൽ ഉരുൾപൊട്ടലിനു കാരണമാവുമെന്ന ഭീതിയിലാണ് നാട്ടുകാർ. ചെറുതാഴം-പെരിങ്ങോം റോഡി​െൻറ ഇടതുവശത്തെ വലിയ കുന്നാണ് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത്. കുന്നി​െൻറ വലിയഭാഗം ഇടിച്ചതോടെ മെയിൻ റോഡും റോഡിനു താഴ്ഭാഗങ്ങളിലുള്ള കൂവപ്പ, കണ്ണങ്ങാട് പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളും അപകടഭീഷണി നേരിടുകയാണ്. മഴ കനത്തതോടെ ഏതുനിമിഷവും ഉരുൾപൊട്ടൽ സംഭവിക്കാമെന്ന സ്ഥിതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിൽനിന്ന് ശ്രദ്ധയിൽപെടാത്ത നിലയിലും മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയുമാണ് പ്രകൃതിനാശം തുടരുന്നത്. റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽെപടാതിരിക്കാൻ ഒരു ഭാഗം കുന്ന് നിലനിർത്തിയശേഷം ബാക്കിഭാഗം വ്യാപകമായി കടത്തുകയാണ്. കുന്നി​െൻറ ഭൂരിഭാഗവും ഇടിച്ച് മണ്ണ് കടത്തി. ഇതിനു പുറേമ നിരപ്പാക്കിയ സ്ഥലത്ത് രണ്ടിടങ്ങളിലായി മെയിൻ റോഡി​െൻറ നിലയിൽനിന്ന് രണ്ടാൾതാഴ്ചയിൽ മണ്ണ് കുഴിച്ചെടുത്തും കടത്തി. ഇവിടം വെള്ളംനിറഞ്ഞ് കുളമായി മാറി. മഴ കൂടിയതോടെ ഈ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇതാണ് അവശിഷ്ടഭാഗം ഇടിഞ്ഞ് മെയിൻ റോഡും കൂവപ്പ-കണ്ണങ്ങാടു പ്രദേശങ്ങളും മണ്ണിനടിയിലാവാനുള്ള അപകടഭീഷണിയായി മാറാൻ കാരണം. മണ്ണെടുക്കൽ കർശനമായി തടയണമെന്നും അപകടസാധ്യതയെക്കുറിച്ച് പഠനം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story