Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:35 AM IST Updated On
date_range 20 Jun 2018 10:35 AM ISTബി.എസ്.എൻ.എല്ലിന് മുന്നിൽ കരാർതൊഴിലാളികളുടെ ധർണ
text_fieldsbookmark_border
കണ്ണൂർ: യഥാസമയം ശമ്പളം വിതരണം ചെയ്യുമെന്ന് ഉറപ്പുവരുത്തുക, ബോണസ് അനുവദിക്കുക, ഉയർന്ന മിനിമം വേതനവും കുടിശ്ശികയും നൽകുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജനറൽ മാനേജർ ഒാഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രവീന്ദ്രൻ കൊടക്കാട് അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ എംപ്ലായീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി. മനോഹരൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story