Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂരിൽ നാളെ അത്തം...

കൊട്ടിയൂരിൽ നാളെ അത്തം ചതുശ്ശതവും വാളാട്ടവും

text_fields
bookmark_border
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തി​െൻറ അത്തം നാളിലെ ചടങ്ങ് വ്യാഴാഴ്ച നടക്കും. മഹോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും. അത്തം നാളിൽ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം, കൂത്ത് സമർപ്പണം എന്നിവ നടക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി മഹോത്സവത്തിലെ അവസാനത്തെ ശീവേലിയായിരിക്കും. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാർ വാളാട്ടം നടത്തും. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്ക് അഭിമുഖമായി മൂന്ന് പ്രദക്ഷിണം വെക്കും. തിടമ്പുകളിൽനിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടർന്ന് കുടിപതികൾ പൂവറക്കും അമ്മാറക്കൽ തറക്കും മധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും. നാലാമത് വലിയവട്ടളം പായസം അത്തം നാളിൽ ഭഗവാന് നിവേദിക്കും. ഈ ദിവസം ആയിരംകുടം അഭിഷേകവും ഉണ്ടാകും. രാത്രിയിൽ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. അന്നേദിവസം കൂത്ത് സമർപ്പണവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story