Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസര്‍വകലാശാലകള്‍...

സര്‍വകലാശാലകള്‍ രാഷ്​ട്രീയപ്രവര്‍ത്തനത്തിന് വേദിയാക്കരുത്​​​ -സതീശന്‍ പാച്ചേനി

text_fields
bookmark_border
കണ്ണൂര്‍: സര്‍വകലാശാലകള്‍ നാലാംകിട രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേദിയാക്കരുതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി. സര്‍വകലാശാലയുടെ സ്വയംഭരണം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രാഷ്ട്രീയവിരോധംവെച്ച് അധ്യാപകരുടെ വെക്കേഷന്‍ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ സര്‍വകലാശാലയിലെ യു.ഡി.എഫ് അനുകൂല സംഘടനകള്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വകലാശാലകള്‍ നിലകൊണ്ടത് പരമമായ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാറുകള്‍ സംസ്ഥാനത്ത് അധികാരം ഏറ്റെടുക്കുന്നതുമുതല്‍ അടിമുടി രാഷ്ട്രീയവത്കരിച്ച് സര്‍വകലാശാലയുടെ ലക്ഷ്യംതന്നെ അട്ടിമറിക്കുകയാണ്. കലാശാലകളുടെ തലപ്പത്ത് ഉന്നതവ്യക്തിത്വങ്ങെള ഇരുത്തിയശേഷം തങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇടതംഗങ്ങളായ സിൻഡിക്കേറ്റ് മെംബര്‍മാര്‍. എന്തിനാണ് ഇത്തരത്തിലൊരു നാടകമെന്നും സതീശന്‍ പാച്ചേനി ചോദിച്ചു. സിൻഡിക്കേറ്റുകളിലേക്ക് രാഷ്ട്രീയനിയമനം നടത്തുന്നതോടുകൂടി പാര്‍ട്ടി യജമാനന്മാര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ചാണ് എല്ലാകാര്യവും നടത്തുന്നതെന്നും സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ് ജയന്‍ ചാലില്‍ അധ്യക്ഷത വഹിച്ചു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ മേഖല പ്രസിഡൻറ് ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് ഡോ. കെ. ഗംഗാധരന്‍, യൂത്ത് കോണ്‍ഗ്രസ് ലോകസഭ മണ്ഡലം പ്രസിഡൻറ് റിജില്‍ മാക്കുറ്റി, വി.കെ. അതുല്‍, പി. രാജീവന്‍, ഡോ. പ്രേംകുമാര്‍, കെ.പി. ദിനേശന്‍, കെ.പി. പ്രേമന്‍, ഷാജി കരിപ്പാത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story