Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:35 AM IST Updated On
date_range 20 Jun 2018 10:35 AM ISTപരസ്യക്കശാപ്പ്: യൂത്ത് കോൺ. നേതാക്കൾക്കെതിരെ കുറ്റപത്രം
text_fieldsbookmark_border
- കേന്ദ്രത്തിെൻറ വിലക്കിനെതിരെ കണ്ണൂർസിറ്റിയിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ കാളക്കുട്ടിയെ അറുത്ത് മാംസം വിതരണംചെയ്ത കേസിലാണ് നടപടി കണ്ണൂർ: കശാപ്പിനുള്ള കാലിവിൽപന നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കശാപ്പ് നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ സിറ്റിയിൽ പരസ്യമായി കന്നുകാലിയെ അറുത്ത് മാംസം വിതരണം ചെയ്ത കേസിലാണ് നേതാക്കളടക്കം 14 യൂത്ത് കോൺഗ്രസുകാർക്കെതിരെ സിറ്റി പൊലീസ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡൻറായിരുന്ന റിജിൽ മാക്കുറ്റിയാണ് കേസിലെ ഒന്നാം പ്രതി. അഴീക്കോട് മണ്ഡലം പ്രസിഡൻറ് ഷറഫുദ്ദീൻ കാട്ടാമ്പള്ളി, കണ്ണൂർ പാർലമെൻറ് മണ്ഡലം സെക്രട്ടറി ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ എന്നിവർ രണ്ടു മുതൽ നാലുവരെ പ്രതികളാണ്. കണ്ണൂർ മണ്ഡലം പ്രസിഡൻറ് പി.എ. ഹരി, ധർമടം മണ്ഡലം പ്രസിഡൻറ് വി.കെ. ഷമീജ്, കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് സുധീപ് െജയിംസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.കെ. വരുൺ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ധനിൽ, സി. നിസാം, എ. സുബീഷ്, ഷമ്മാസ്, സുജിൻ എന്നിവർ അഞ്ചു മുതൽ 13വരെ പ്രതികളാണ്. അറവ്് നടത്തിയ കാട്ടാമ്പള്ളിയിലെ മുത്തലിബാണ് 14ാം പ്രതി. കശാപ്പിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ദേശീയതലത്തിൽ വിവാദമായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സംഭവത്തെ അപലപിച്ചിരുന്നു. പല കോണുകളിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പരിപാടി ഉദ്ഘാടനം ചെയ്ത റിജിൽ മാക്കുറ്റി, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവരെ യൂത്ത് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇൗയിടെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. 2017 മേയ് 27നാണ് കേസിനാസ്പദമായ സംഭവം. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ബീഫ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കാളക്കുട്ടിയെ പൊതുസ്ഥലത്ത് പരസ്യമായി അറുത്തുവെന്നാണ് കേസ്. അന്യായമായി സംഘംചേരൽ, പൊതുജനത്തിന് ശല്യമുണ്ടാക്കുന്നതരത്തിൽ പൊതുസ്ഥലത്തെ കശാപ്പ്, വളർത്തുമൃഗങ്ങൾക്കെതിരായ ക്രൂരതതടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story