Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടലിൽ കാണാതായ ആളുടെ...

കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പഴയങ്ങാടി: ശനിയാഴ്ച വൈകീട്ട് മാട്ടൂൽ നോർത്ത് അരിയിൽചാലിൽ കടലിൽ കണാതായ കക്കാടൻചാലിലെ ഫ്രാങ്കോ ബെഞ്ചമി​െൻറ (58) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മാട്ടൂൽ കോൽക്കാരൻചാൽ കടൽതീരത്താണ് മൃതദേഹം കണ്ടത്. സുഹൃത്തിനോടൊപ്പം ഇളക്കിവല ഉപയോഗിച്ച് മീൻപിടിക്കാൻ കടലിലിറങ്ങിയപ്പോൾ തിരമാലകളിൽപെട്ട് ഇയാളെ കാണാതാവുകയായിരുന്നു. കോസ്റ്റൽ ഗാർഡി​െൻറയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച തിരച്ചിൽ തുടരാനിരിക്കെ രാവിലെ 6.25ഓടെയാണ് മൃതദേഹം കോൽക്കാരൻതീരത്തടുത്തത്. ഭാര്യ: റോസ് മേരി. മക്കൾ: ഫെബിന, ഫെജിന, െഫ്രഡി. മരുമകൻ: റോബിൻ. സഹോദരിമാർ: ജോസഫീന, അന്നക്കുട്ടി, അൽഫോൻസ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ഏഴുമണിക്ക് മാട്ടൂൽ നോർത്ത് സാൻ നിക്കളോവൊ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story