Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:08 AM IST Updated On
date_range 19 Jun 2018 11:08 AM ISTകോടതിവളപ്പിൽ ചിരിച്ചുകൊണ്ട് വിജയകുമാർ
text_fieldsbookmark_border
കാസർകോട്: ഫഹദ് വധത്തിൽ വിധി കേട്ടിട്ടും ഒട്ടും പരിഭവമോ കുറ്റബോധമോ ഇല്ലാതെ വിജയകുമാർ. വിധി കഴിയുന്നതുവരെ കോടതിയിൽ വളരെ ശാന്തനായി ഇരുന്നു. വിധി കഴിഞ്ഞതിനുശേഷം കോടതി വളപ്പിലുണ്ടായിരുന്ന എല്ലാവരോടും നിറഞ്ഞ് ചിരിക്കുകയായിരുന്നു. ടീഷർട്ടും ട്രാക്ക് സ്യൂട്ട് പാൻറ്സുമായിരുന്നു ധരിച്ചിരുന്നത്. കൈയിൽ ഒരു പ്ലാസ്റ്റിക് കവറുമുണ്ടായിരുന്നു. കുറേ വർഷമായി ക്രിമിനൽ കേസുകളിൽ വിജയകുമാർ ഏർപ്പെടുന്നുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യമുണ്ടെന്ന സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു. ഒമ്പതു വർഷം മുമ്പാണ് ഇയാൾ അയൽവാസിയായ അബ്ദുൽ നാസറിെൻറ വസ്ത്രങ്ങളും ഷെഡും കത്തിച്ചത്. ഇതായിരുന്നു ആദ്യത്തെ കേസ്. ഇയാളുടെ സഹോദരൻ മാനസികാസ്വാസ്ഥ്യമുണ്ടെന്ന സർട്ടിഫിക്കറ്റ് കാണിച്ചതോടെ രക്ഷപ്പെടുകയായിരുന്നു. ഫഹദിെൻറ കൊലക്ക് മാസങ്ങൾക്കുമുമ്പ് ട്രെയിൻ അട്ടിമറിക്കാൻ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയ കേസിലും തുണയായത് മാനസികാസ്വസ്ഥ്യമുണ്ടെന്ന സർട്ടിഫിക്കറ്റ് തന്നെ. ഇൗ കേസിൽ വിജയകുമാർ ആദ്യം അറസ്റ്റിലായിരുന്നു. വാർത്തയോടൊപ്പം വിജയകുമാറിെൻറ ഫോേട്ടായും പൊലീസ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഇൗ വാർത്തയുടെ ഉറവിടമന്വേഷിച്ച് വിജയകുമാർ ചില പത്ര ഒാഫിസുകളിൽ കയറിയിറങ്ങുകയും ചിലരെ കൊല്ലാനുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഫഹദിെൻറ കേസിലും താൻ മാനസിക രോഗിയാണെന്നാണ് ഇയാൾ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story