Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:08 AM IST Updated On
date_range 19 Jun 2018 11:08 AM ISTചീമേനി തുറന്ന ജയിലിൽ കൂറ്റൻ മഴവെള്ള സംഭരണി ഒരുങ്ങി
text_fieldsbookmark_border
ചെറുവത്തൂർ: . ഉപയോഗശൂന്യമായ ചെങ്കൽപണയെയാണ് മഴവെള്ള സംഭരണി നിർമിക്കാൻ ഉപയോഗപ്പെടുത്തിയത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് തടവുകാരുടെ രണ്ട് മാസത്തെ അധ്വാനത്തെ തുടർന്നാണ് ഇത് നിർമിച്ചത്. 71 മീറ്റർ ഉയരവും ആറടി വീതിയുമുള്ള ഇതിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കാൻ പറ്റും. തുറന്ന ജയിലിലെ ജലക്ഷാമത്തെ തുടർന്നാണ് മഴവെള്ള സംഭരണി നിർമിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്. ഒടുവിൽ കഴിഞ്ഞ വേനലിൽ ജലക്ഷാമം അതിരൂക്ഷമായപ്പോൾ ഉടൻ മഴവെള്ള സംഭരണി നിർമിക്കാൻ അധികൃതർ നിർബന്ധിതരായി. കഴിഞ്ഞ മലവെള്ളപ്പാച്ചിലിൽ ഈ ജലസംഭരണിയും നിറഞ്ഞുകവിഞ്ഞു. ഇത് യാഥാർഥ്യമായതോടെ ജയിൽ വളപ്പിലെ വിവിധ കൃഷികൾ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലുമാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story