Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTഐ.ടി.ഐ അപേക്ഷ അക്ഷയയിലൂടെ നൽകാം
text_fieldsbookmark_border
കണ്ണൂർ: ഐ.ടി.ഐ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ അക്ഷയ കേന്ദ്രം വഴി നൽകാം. ഇതു സംബന്ധിച്ച് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രം സംരംഭകർക്കും വിദഗ്ധ പരിശീലനം നൽകി. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ നൽകുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയ സംരംഭകർക്കുള്ള പരിശീലനത്തിന് ഐ.ടി മിഷൻ ജില്ല പ്രോജക്ട് മാനേജർ സി.എം. മിഥുൻ കൃഷ്ണ, വ്യാവസായിക പരിശീലന വകുപ്പിലെ ഗണേശൻ. ഒ, അബ്ദുൽ റഫീഖ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ 91 ഗവ.ഐ.ടി.ഐകളിലായി 76 േട്രഡുകളിൽ പ്രവേശനം നേടുന്നതിനാണ് അവസരം. കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി മെട്രിക്, എൻ.സി.വി.ടി നോൺ മെട്രിക്, സി.ഒ.ഇ സ്ട്രീമുകളിലും കേരള സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി നോൺ മെട്രിക്, പ്ലസ്ടു യോഗ്യത േട്രഡുകൾ എന്നീ സ്ട്രീമുകളിലും യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ എസ്.എം.എസായി ലഭിക്കുന്ന യൂസർ ഐ.ഡി, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് അപേക്ഷയിൽ തിരുത്തൽ വരുത്താം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി വരെ അതിനുള്ള അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story