Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
തലശ്ശേരി: പ്രസവത്തിനുശേഷം യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ േഡാക്ടർമാർെക്കതിരെ നടക്കുന്ന കുപ്രചാരണങ്ങളിലും സോഷ്യൽമീഡിയകളിൽകൂടി നടത്തുന്ന വ്യക്തിഹത്യകളിലും കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി . വടകര ഒഞ്ചിയം കോടേരിമീത്തൽ വിനീഷിെൻറ ഭാര്യ നിധിനയും (28) കുഞ്ഞുമാണ് ജൂൺ 15ന് കോഴിേക്കാട് ബേബി മെേമ്മാറിയൽ ആശുപത്രിയിൽ മരിച്ചത്. ജൂൺ 11നാണ് ഇവരെ പ്രസവത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് രാവിലെ പ്രസവമുറിയിലേക്ക് കൊണ്ടുപോയി. വൈകീേട്ടാടെ നിധിനയുടെ നില ഗുരുതരമാവുകയും ജീവൻ നിലനിർത്താൻ കുഞ്ഞിനെ നഷ്ടപ്പെടുത്തേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയുംചെയ്തു. ഗുരുതരാവസ്ഥയിലായ നിധിനയെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 15ന് മരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലെ അനാസ്ഥയാണ് മരണകാരണമെന്നാണ് നിധിനയുടെ ബന്ധുക്കളുടെ പരാതി. സിസേറിയൻ ആവശ്യപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ അവഹേളിച്ചെന്നും പരാതിയുണ്ട്. കുഞ്ഞ് മരിച്ചപ്പോൾ പരാതിയില്ലെന്ന് എഴുതിത്തരാൻ ആവശ്യപ്പെട്ടതായും പറയുന്നു. തലശ്ശേരിക്കടുത്ത പന്തക്കലിലെ തീയക്കണ്ടിയിൽ രാജെൻറയും സരോജിനിയുടെയും മകളാണ് നിധിന. ഹൃദ്രോഗബാധയെ തുടർന്നാണ് നിധിനയുടെ മരണം സംഭവിച്ചതെന്നാണ് കോഴിക്കോട്ടുനിന്നുള്ള ചികിത്സാരേഖകൾ വ്യക്തമാക്കുന്നെതന്ന് കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. സി.പി. ബിജോയിയും സെക്രട്ടറി ഡോ. ആശിഷ് ബെൻസും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story