Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്‌.സി, എസ്​.ടി...

എസ്‌.സി, എസ്​.ടി വിഭാഗങ്ങള്‍ക്കുള്ള വായപാതോത് വര്‍ധിപ്പിക്കണം -ജില്ല കലക്ടര്‍

text_fields
bookmark_border
കാസർകോട്: ജില്ലയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വായ്പാതോത് വര്‍ധിപ്പിക്കണമെന്ന് ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു നിര്‍ദേശിച്ചു. ജില്ലതല ബാങ്കിങ് വികസന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ വിഭാഗത്തിൽപെട്ടവര്‍ക്ക് നല്‍കിയ വായ്പ 10.28 ശതമാനത്തി​െൻറ കുറവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളില്‍ വായ്പ വാങ്ങാന്‍ ആളില്ലാത്തതും ബാങ്കുകളുടെ വിമുഖതയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ജില്ലയിലെ വാര്‍ഷികവായ്പ പദ്ധതിപ്രകാരം ബാങ്കുകള്‍ 111 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജില്ലതല ബാങ്കിങ് വികസന അവലോകനയോഗം വിലയിരുത്തി. ജില്ലയിലെ വായ്പ- നിക്ഷേപ അനുപാതവും 81.61 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഇത് 76.10 ശതമാനമായിരുന്നു. എന്നാൽ, നിക്ഷേപത്തില്‍ 2.95 ശതമാനത്തി​െൻറ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന പാദത്തില്‍ ബാങ്കുകള്‍ കാര്യമായി വായ്പ അനുവദിച്ചതാണ് ഈ നേട്ടത്തിനു പിന്നിൽ. പ്രധാനപ്പെട്ട അഞ്ച് മേഖലയിലും നേട്ടം 100 ശതമാനം കടന്നു. കൃഷിമേഖലയില്‍ 105 ശതമാനവും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ മേഖലയില്‍ 106 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഈ രണ്ട് മേഖലയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.62, 14.64 ശതമാനം വീതം വളര്‍ച്ചയാണ് കൈവരിച്ചത്. വിള വായ്പയില്‍ 102, ചെറുകിട ജലസേചനം 57, ഭൂവികസനം 134, കൃഷിയിട യന്ത്രവത്കരണത്തിന് 99 എന്നിങ്ങനെ ശതമാനം നേട്ടം കൈവരിക്കാനായി. എന്നാല്‍, പാല്‍, കോഴിവളര്‍ത്തല്‍, മത്സ്യം ഇവക്ക് മൂന്നിനുംകൂടി 50 ശതമാനത്തില്‍ താഴെ നേട്ടം മാത്രമേ കൈവരിക്കാനായുള്ളൂ. സിന്‍ഡിക്കേറ്റ് ബാങ്ക് റീജനല്‍ മാനേജര്‍ എൻ. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. ആർ.ബി.ഐ മാനേജര്‍ വി. ജയരാജു വാര്‍ഷികവായ്പ പദ്ധതി അവലോകനം നടത്തി. നബാര്‍ഡ് ഡി.ഡി.എം ജ്യോതിസ് ജഗന്നാഥ് മേഖല തിരിച്ചുള്ള അവലോകനവും നടത്തി. ജില്ല ലീഡ് മാനേജര്‍ സി.എസ്. രമണന്‍ സ്വാഗതവും ജില്ല ലീഡ് അസി. മാനേജര്‍ പി. നാരായണ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story