Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:02 AM IST Updated On
date_range 19 Jun 2018 11:02 AM ISTമന്ത്രി ഇടപെട്ടു; അപകടത്തിലായ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചു
text_fieldsbookmark_border
മഞ്ചേശ്വരം: വകുപ്പ് മന്ത്രി ഇടപെട്ടതോടെ അപകടാവസ്ഥയിലായ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചു. തൂമിനാട് ദേശീയപാതക്ക് സമീപം ഹൈടെൻഷൻ ലൈനിെൻറ രണ്ടു തൂണുകളാണ് മാറ്റിസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി എം.എം. മണി നിർദേശം നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുകൾ മാറ്റിസ്ഥാപിച്ചു. തൂമിനാട് ദേശീയപാതയുടെ ഇരുവശത്തുമുള്ള രണ്ട് തൂണുകൾ അപകടാവസ്ഥയിലുണ്ടെന്ന വാർത്ത 'മാധ്യമം' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇത് മഞ്ചേശ്വരത്തെ സാമൂഹികപ്രവർത്തകർ വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഈ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചത്. കാറ്റിൽ രണ്ടു പോസ്റ്റുകളുടെയും അടിഭാഗത്ത് വിള്ളൽവീണ് ഭാഗികമായി മറിഞ്ഞനിലയിലായിരുന്നു. നാട്ടുകാർ നിരവധിതവണ വൈദ്യുതിവകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തിങ്കളാഴ്ച രാവിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തിയാണ് അപകടാവസ്ഥയിലുള്ള രണ്ട് തൂണുകൾ മാറ്റി പകരം രണ്ട് പുതിയ തൂണുകൾ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story