Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTഅഴീക്കൽ തുറമുഖത്ത് മണൽതിട്ട നീക്കം പുനരാരംഭിച്ചു
text_fieldsbookmark_border
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് മണൽതിട്ട നീക്കുന്നതിന് മെക്കാനിക്കൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു. തീരദേശ കപ്പൽ ഗതാഗതവും ലക്ഷദ്വീപിൽ നിന്നുള്ള ചരക്കുനീക്കവും പൂർണതോതിൽ യാഥാർഥ്യമാക്കുന്നതിന് കപ്പൽ ചാനലിെൻറ ആഴം ആറു മീറ്ററായി വർധിപ്പിക്കണം. ഇതിനായി 20 കോടി രൂപ ചെലവിൽ വാങ്ങിയ ഡ്രഡ്ജറും പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കേരള മാരിടൈം െഡവലപ്മെൻറ് കോർപറേഷൻ മുഖേന കൊച്ചിയിലെ സ്വകാര്യ കമ്പനിക്ക് ഡ്രഡ്ജിങ്ങിന് കരാർ നൽകിയിരുന്നുവെങ്കിലും മെല്ലെപ്പോക്ക് കാരണം ഡ്രഡ്ജിങ് മുടങ്ങി. ഇതോടെ തുറമുഖം വഴിയുള്ള ചരക്കുനീക്കം നിലച്ചു. നിർദേശങ്ങൾ അവഗണിച്ച കമ്പനിയെ കരാറിൽ നിന്നൊഴിവാക്കിയാണ് മാരിടൈം െഡവലപ്മെൻറ് കോർപറേഷൻ ഡ്രഡ്ജിങ് നേരിട്ട് ഏറ്റെടുത്തത്. സെപ്റ്റംബർ 16ന് ആരംഭിക്കുന്ന അടുത്ത കപ്പൽ സീസണിൽ ആദ്യഘട്ട ഡ്രഡ്ജിങ് പൂർത്തിയാക്കി തുറമുഖം വഴിയുള്ള ചരക്കുനീക്കം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story