Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTമത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിൽ സംരംഭം
text_fieldsbookmark_border
കണ്ണൂർ: ഫിഷറീസ് വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപവരെയും നാലുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് മൂന്ന് ലക്ഷം രൂപ വരെയും തിരിച്ചടക്കാത്ത ഗ്രാൻറായി ലഭിക്കും. അപേക്ഷാഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്നും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസിൽനിന്നും ജൂൺ 18 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫിസുകളിൽ നൽകണം. അപേക്ഷകർ മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരോ യഥാർഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം ചെയ്യുന്നവരോ ആവണം. 20നും 50നും ഇടക്ക് പ്രായമുള്ള രണ്ട് മുതൽ നാലുപേർ വരെയുള്ള ഗ്രൂപ്പായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോഡൽ ഓഫിസർ, സാഫ് കണ്ണൂർ (ഫോൺ: 0497 2732487, 18004257643). ````````
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story