Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTഅവധിയുടെ ആലസ്യത്തിലേക്ക് രണ്ടാം നമ്പർ കാർ
text_fieldsbookmark_border
കാസർകോട്: മുങ്ങൽ വിദ്വാന്മാരായ ഉദ്യോഗസ്ഥർക്ക് പേരുകേട്ട കാസർകോെട്ട സർക്കാർ ഒാഫിസിൽ മന്ത്രി ചന്ദ്രശേഖരെൻറ മിന്നൽ സന്ദർശനം. രാവിെല 10.30ന് രണ്ടാം നമ്പർ കാർ, കലക്ടറുടെയും എ.ഡി.എമ്മിെൻറയും കാർ, പൊലീസ് വാഹനങ്ങൾ എന്നിവ താലൂക്ക് ഒാഫിസ് കോമ്പൗണ്ടിലേക്ക് കയറിക്കൊണ്ടിരിക്കുേമ്പാൾ ജീവനക്കാരിൽ 31പേരും എത്തിയിരുന്നില്ല. ഉണ്ടായിരുന്നവർ എല്ലാം ഒന്നുപകച്ചു. വൈകി വരാനുള്ളവർ വഴിയിൽ തങ്ങുന്നതിന് സമയത്തിനുവന്നവർ സഹായം ചെയ്തു. മന്ത്രിയും കലക്ടറും താലൂക്ക് ഒാഫിസിനകത്ത് കയറിയപ്പോൾ അകത്തുനിന്നും ഫോണുകൾ പുറത്തേക്ക് പാഞ്ഞു. 'ഇങ്ങോട്ട് വരണ്ട, മന്ത്രിയും കലക്ടറും വന്നിറ്റ്ണ്ട്. ഇനി വന്നാൽ പിടിക്കും' ഡയലോഗുകൾ പറന്നു. മന്ത്രിയുടെ പിന്നാലെയും താലൂക്കിലെ ഉദ്യോഗസ്ഥർ കുറെ ഒാഫിസിൽ ഹാജരായി. എത്ര പേർ ഹാജരുണ്ട് എന്ന കലക്ടറുടെ ചോദ്യത്തിന് 31പേർ അവധിയെന്ന് തഹസിൽ ദാറുടെ മറുപടി. ഇതിൽ ഏറെ പേരും വന്നുകൊണ്ടിരിക്കുന്നവരാണോയെന്ന് ചോദിക്കാത്തതിനാൽ രക്ഷപ്പെട്ടു. മന്ത്രിയും കലക്ടറും പരിശോധന തുടങ്ങിയപ്പോഴും സീറ്റിൽ ഇരിക്കാതെ ചിലർ വരാന്തയിൽ കൂട്ടം കൂടി കമൻറുകൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. 'താനൊന്നും വന്നാൽ തങ്ങൾ നന്നാവില്ലയെന്ന മട്ടിൽ'. മറ്റു ചിലർ ഉത്തരവാദിത്തത്തോടെ സീറ്റിൽ അമർന്നിരുന്നു. അതിനിടയിൽ താലൂക്ക് ഒാഫിസിലേക്ക് വന്ന പരാതിക്കാർ നേരെ മന്ത്രിയുടെ അടുത്തെത്തി. അവരുടെ പരാതികൾ മന്ത്രി കലക്ടർക്ക് കൈമാറി. അതിനിടയിൽ സ്റ്റാഫ് സെക്രട്ടറി, ഒാഫിസിെൻറ മേൽക്കൂര പഴകുന്നുവെന്ന പരാതിയുമായി രംഗത്തെത്തി. പൈതൃക മന്ദിരമായതിനാൽ പൊളിക്കാനാകില്ലെന്നും പൈതൃക സ്വഭാവം നിലനിർത്തി അറ്റകുറ്റപ്പണി നടത്തുന്ന കാര്യം ആലോചിക്കാമെന്നും മന്ത്രി മറുപടി നൽകി. ജില്ലകൾക്ക് മൂന്നുകോടി വീതം അനുവദിച്ചതായും അറിയിച്ചു. കാലവർഷ ദുരന്തവാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുകൂടി താലൂക്കിലെ ഉേദ്യാഗസ്ഥർ അലർട്ട് ആയില്ലെന്നതാണ് സന്ദർശനത്തിന് കാരണം. ചെന്നൈ മെയിലിന് വന്ന് 12 മണിക്ക് ഒാഫിസിലെത്തി ടിഫിൻ ബോക്സ് തുറന്ന് ഉൗണുകഴിച്ച് രണ്ടുമണിയുടെ മറ്റൊരു മെയിലിന് മടങ്ങിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥർ ഏറെയുള്ള നാടാണ് കാസർകോട്. പഞ്ചിങ് വന്നതോടെ കലക്ടറേറ്റുൾെപ്പടെയുള്ള ഒാഫിസുകളിൽ മാറ്റംവന്നിട്ടുണ്ടെങ്കിലും മിക്ക ഒാഫിസുകളിലും മുങ്ങൽ ഇപ്പോഴും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story