Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഗര ഫെസിലിറ്റേറ്റർ...

സാഗര ഫെസിലിറ്റേറ്റർ നിയമനം

text_fields
bookmark_border
കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്കുള്ള സാഗര മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കുന്നതി​െൻറ ഭാഗമായി ജില്ലയിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ഫിഷിങ് ഹാർബർ/ഫിഷ്‌ലാൻഡിങ് സ​െൻററുകളായ മാപ്പിള ബേ, അഴീക്കൽ, പുതിയങ്ങാടി, ചാലിൽ, ഗോപാലപേട്ട, തയ്യിൽ എന്നീ സ്ഥലങ്ങളിൽ ഫെസിലിറ്റേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കിൽ ജി.ആർ.എഫ്.ടി.എച്ച്.എസിൽ 10ാം ക്ലാസ് വരെ പഠിച്ചവരും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. പ്രായപരിധി: 20-40. വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11ന് കണ്ണൂർ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story