Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:11 AM IST Updated On
date_range 15 Jun 2018 11:11 AM ISTകെ.എസ്.ആർ.ടി.സിക്ക് കെൽട്രോണുമായുള്ള ഒാൺലൈൻ ഇടപാടിൽ നാലുകോടി നഷ്ടം
text_fieldsbookmark_border
തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് എം.ഡി കത്ത് നൽകി കണ്ണൂർ: കെ.എസ്.ആർ.ടി.സി ഒാൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് കെൽട്രോണിന് നൽകിയ കരാർ നാലുകോടിയുടെ നഷ്ടക്കച്ചവടമായി. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി കെൽേട്രാണിനെതിരെ ക്രമവിരുദ്ധ ഇടപാടിെൻറ പേരിൽ നിയമനടപടിക്കുള്ള നീക്കം തുടങ്ങി. രാജ്യത്തെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് സ്പെയർപാർട്സുകളും മറ്റും വാങ്ങുന്നതിന് ദേശീയ ടെൻഡർവഴി താരിഫ് നിശ്ചയിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റോഡ് ട്രാൻസ്പോർട്ട് (സി.െഎ.ആർ.ടി) നിശ്ചയിച്ച മാനദണ്ഡത്തെക്കാൾ വലിയ തുക കെ.എസ്.ആർ.ടി.സിയിൽനിന്ന് കെൽട്രോൺ ഇൗടാക്കിയെന്നാണ് ആക്ഷേപം. കെൽട്രോൺ എം.ഡിക്ക് കെ.എസ്.ആർ.ടി.സി എം.ഡി ജൂൺ രണ്ടിന് നൽകിയ കത്തിൽ ഇതിെൻറ കണക്ക് നിരത്തിയിട്ടുണ്ട്. 2014ലാണ് കെ.എസ്.ആർ.ടി.സി ഒാൺലൈൻ റിസർവേഷൻ സംവിധാനത്തിെൻറ സോഫ്റ്റ്വെയർ കരാർ കെൽട്രോണിന് നൽകിയത്. കെൽട്രോൺ കരാർ മറ്റൊരു സ്വകാര്യ ഏജൻസിക്ക് മറിച്ചുനൽകി. കെൽട്രോണിൽനിന്ന് കരാർ ഏറ്റെടുത്ത ഏജൻസി മൂന്നാമതൊരു ഏജൻസിക്ക് നൽകി. ഫലത്തിൽ മൂന്ന് ഏജൻസികൾക്ക് ലാഭമുണ്ടാക്കാനുള്ള ഇടപാടായി കെ.എസ്.ആർ.ടി.സി ഒാൺലൈൻ റിസർവേഷൻ സോഫ്റ്റ്വെയർ കരാർ ദുരുപയോഗപ്പെടുത്തപ്പെടുകയായിരുന്നു. കെ.എസ്.ആർ.ടി.സി ഒരുഭാഗത്ത് നഷ്ടത്തിൽ ഒാടുന്നതിനിടയിലാണ് കോർപറേഷെൻറ മേൽവിലാസത്തിൽ മറ്റു ഏജൻസികൾ കൊള്ളലാഭം കൊയ്തത്. കഴിഞ്ഞ മേയ് 26ന് കരാർ പുതുക്കാനുള്ള സമയമായപ്പോഴാണ് മുമ്പ് നടന്ന ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ കെ.എസ്.ആർ.ടി.സി കെൽട്രോണിന് ഷോക്കോസ് നോട്ടിസ് നൽകുകയായിരുന്നു. കരാറിൽ 'കൊള്ള കമീഷൻ' ആണ് കോർപറേഷൻ നൽകിയതെന്നാണ് സി.െഎ.ആർ.ടി കഴിഞ്ഞ മേയ് 16ന് കെ.എസ്.ആർ.ടി.സിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ടിക്കറ്റ് ഒന്നിന് 5.50 രൂപയാണ് ദേശീയ കമീഷൻ താരിഫ് നിരക്ക്. കോർപറേഷൻ കെൽട്രോണിന് നൽകിയതാവെട്ട ടിക്കറ്റ് ഒന്നിന് 15.50 രൂപ നിരക്കിലും. ഇത് കണ്ടെത്തിയശേഷം ടിക്കറ്റ് ഒന്നിന് എട്ടുരൂപയാക്കി പുതുക്കി. എന്നാൽ, സോഫ്റ്റ്വെയർ നൽകിയ ഉപകരാറുകാർക്ക് ടിക്കറ്റ് ഒന്നിന് 3.50 രൂപ മാത്രമാണ് നൽകുന്നത്. ഇതനുസരിച്ച് 2018 മേയ് 31 വരെ കെ.എസ്.ആർ.ടി.സിക്ക് 4,08,36,771 രൂപ നഷ്ടമായി എന്നാണ് മാനേജിങ് ഡയറക്ടർ കെൽട്രോണിനെ അറിയിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ നിർദേശങ്ങളനുസരിച്ച് പത്ത് ശതമാനത്തിൽ കൂടുതൽ ലാഭം പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ഇൗടാക്കാൻ പാടില്ലാത്തതാണെന്നും കെ.എസ്.ആർ.ടി.സി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അധികമായി കോർപറേഷന് െചലവായ നാലുകോടി തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിെൻറ തുടർച്ചയായി നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story