Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാൽപന്തുഗ്രാമങ്ങളെ...

കാൽപന്തുഗ്രാമങ്ങളെ വരയിലൂടെ 'റഷ്യ'യിലെത്തിച്ച്​ ഹസൻ

text_fields
bookmark_border
കാസർകോട്: സോക്കർ മാമാങ്കത്തിന് ഇന്ന് തിരിതിളിയവെ നഗരത്തിലെ കാൽപന്തുഗ്രാമങ്ങളെ വരയിലൂടെ റഷ്യയിലെത്തിച്ച് കുട്ടി ചിത്രകാരൻ കെ.എം. ഹസൻ. ലോകകപ്പ് മാമാങ്കത്തി​െൻറ ഭാഗമായി നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും ചുവരുകളിലാണ് താരങ്ങളുടെയും ലോകകപ്പ് നടക്കുന്ന റഷ്യൻ രാജ്യത്തി​െൻറ വിവിധ സംസ്കാരങ്ങളും വിവിധ വർണങ്ങളിലായി ഹസൻ വരച്ചുതീർത്തത്. ഹസൻ വരച്ച ഫുട്ബാൾ താരങ്ങളുടെ ചിത്രങ്ങളാണ് നഗര ഗ്രാമപ്രദേശങ്ങളിൽ മുഴുവനും. റഷ്യൻ ലോകകപ്പി​െൻറ തീം സോങ്ങിലെ ഇൗരടികളും ചുവരുകളിൽ വർണങ്ങളാൽ കുറിച്ചുവെച്ചതും കാണാം. നഗരത്തിലൂടെ കാൽപന്തു ഗ്രാമങ്ങളിലുടെ ഒന്നു നടന്നുപോയാൽ അക്ഷരാർഥത്തിൽ റഷ്യൻ തെരുവീഥികളിൽ പോയതുപോലെയാണ്. ഹസ​െൻറ ചുവർചിത്രങ്ങൾക്ക് പുറമെ തെരുവോരങ്ങൾ ബ്രസീൽ, അർജൻറീന, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പതാകയും ജഴ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നീ താരങ്ങളുടെ കട്ടൗട്ടുകളുമൊക്കെയായി നിറംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story