Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:42 AM IST Updated On
date_range 14 Jun 2018 10:42 AM ISTവ്യാജവാർത്തകൾക്കെതിരെ ബോധവത്കരണവുമായി 'സത്യമേവ ജയതേ'
text_fieldsbookmark_border
കണ്ണൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന വ്യാജവാർത്തകൾക്കെതിരെ വിദ്യാർഥികൾക്കിടയിൽ 'സത്യമേവ ജയതേ' എന്ന ബോധവത്കരണ യജ്ഞവുമായി ജില്ല ഭരണകൂടവും ജില്ല പഞ്ചായത്തും. ഇതിെൻറ ആദ്യപടിയെന്നനിലയിൽ കലക്ടർ മിർ മുഹമ്മദലി ജില്ലയിലെ ഹൈസ്‌കൂളുകളിലെ ഐ.ടി അധ്യാപകർക്കായി ഓറിയേൻറഷൻ ക്ലാസ് നടത്തി. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാർത്തകൾ ഒന്നും നോക്കാതെ ഫോർവേഡ് ചെയ്തുവിടുന്നവർ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്ന് കലക്ടർ പറഞ്ഞു. വ്യാജവാർത്തകളും സന്ദേശങ്ങളും ശ്രദ്ധയിൽപെട്ടാൽ പ്രചരിപ്പിച്ചവർക്കെതിരെ ഉടൻ കേസെടുക്കുകയെന്നതാണ് സർക്കാർനയമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുംമുമ്പ് അതിെൻറ ഉറവിടം അന്വേഷിക്കുക. ഉറവിടം വാട്സ്ആപ് മാത്രമാണെങ്കിൽ അത് വ്യാജമായിരിക്കും. വ്യാജവാർത്തകൾ ശബ്ദസന്ദേശമാണെങ്കിൽ അത് നൂറുശതമാനവും വ്യാജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകളിൽ 99 ശതമാനവും തിരിച്ചറിയാൻ സാമാന്യബുദ്ധി മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ജില്ല പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു. ഇൻറർനെറ്റ് അത്ഭുതകരമായ വേദിയാണെങ്കിലും അതിെൻറ അമിതവും നിരുത്തരവാദപരവുമായ ഉപയോഗമാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണ ക്ലാസ് മൂന്നുമാസത്തിനുള്ളിൽ ജില്ലയിലെ എട്ടു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കുമായി നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി ചെയർമാന്മാർ, അംഗങ്ങൾ, ഐ.ടി അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story