Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ് സെൻറർ...

ഡയാലിസിസ് സെൻറർ ചുറ്റുമതിൽ ഇടിഞ്ഞുവീണ സംഭവം: സുരക്ഷാനടപടികൾ പുരോഗമിക്കുന്നു

text_fields
bookmark_border
മാഹി: മാഹി സ്പോർട്സ് മൈതാനത്തിന് സമീപത്തെ ഡയാലിസിസ് സ​െൻററി​െൻറ ചുറ്റുമതിൽ തകർന്നുവീണ സംഭവത്തിൽ അടുത്തുള്ള സ്കൂളിനും വിദ്യാർഥികൾക്കും സുരക്ഷയൊരുക്കാൻ നടപടി തുടങ്ങി. കനത്ത മഴയെ തുടർന്ന് മാഹി ഗവ. മിഡിൽ സ്കൂൾ വളപ്പിലേക്കാണ് കരിങ്കൽമതിൽ ഇടിഞ്ഞുവീണത്. തകർന്ന മതിലി​െൻറ ബാക്കിഭാഗങ്ങളും കോൺക്രീറ്റ് ബീമുകളും വീണ്ടും വീഴാനുള്ള സാധ്യത കണക്കിലെടുത്ത്, ഇത് തടയാൻ മണൽചാക്കുകൾ അടുക്കുകളായി ഉയർത്തിയിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. താൽക്കാലിക സുരക്ഷയൊരുക്കുന്നതി​െൻറ ഭാഗമായി മാഹി പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. വിദ്യാർഥികളെ വേറെ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിട ഉടമയുമായി ബന്ധപ്പെട്ട് സ്ഥിരമായ സുരക്ഷാനടപടി ഉടൻ സ്വീകരിക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story