Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​'നിപ' പനിഭീതി: ...

​'നിപ' പനിഭീതി: തീർഥാടകരെ തടയുന്നു​െവന്നത്​ വ്യാജപ്രചാരണം

text_fields
bookmark_border
കണ്ണൂർ: കോഴിക്കോട് ജില്ലയിലുണ്ടായ നിപ വൈറസ് പനിഭീതിയെ തുടർന്ന് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾ കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തേണ്ട തീർഥാടകരെയും ആശങ്കയിലാക്കി. ഉത്സവം ആരംഭിച്ച് 13 ദിവസമാകുേമ്പാഴും തീർഥാടകപ്രവാഹമില്ലാത്തത് കൊട്ടിയൂരിലെത്തിയ വ്യാപാരികൾക്ക് തിരിച്ചടിയായി. ക്ഷേത്രവരുമാനത്തിലും ഇക്കുറി വൻ ഇടിവുണ്ടായേക്കും. പനിഭീതി പടർന്ന സാഹചര്യത്തിൽ കൊട്ടിയൂരിലേക്ക് ഉത്സവത്തിനായി ബുക്ക്ചെയ്ത പല വാഹനങ്ങളും റദ്ദാക്കിയിരുന്നു. 27 ദിവസമാണ് കൊട്ടിയൂർ ഉത്സവം. ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിലുള്ള ബോധവത്കരണ സേന്ദശങ്ങളും കൊട്ടിയൂർ ദേവസ്വത്തി​െൻറ അറിയിപ്പുകളും വിവിധ മാധ്യമങ്ങൾ മുഖേന ഭക്തരിലെത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽതന്നെ നിപ പനിഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് കൂടുതൽപേർ എത്തുമെന്നുതന്നെയാണ് ദേവസ്വം അധികൃതരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങിൽ ഇതി​െൻറ ഭാഗമായി കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്നുള്ള ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പി​െൻറ പ്രത്യേക ക്ലിനിക് ഉത്സവനഗരിയിൽ ആരോഗ്യവകുപ്പി​െൻറ പ്രത്യേക ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിധ്യം ക്ലിനിക്കിൽ പൂർണസമയം ഉറപ്പുവരുത്തുന്നതായി അധികൃതർ അറിയിച്ചു. പകർച്ചപ്പനിയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളെ തള്ളിക്കളയാനും ഭീതി ഒഴിവാക്കി ജാഗ്രത കാട്ടണമെന്ന നിർദേശത്തോടെയുള്ള പ്രചാരണ ബോർഡുകളും ക്ലിനിക്കിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് മുഴുവൻ സമയവും ക്ലിനിക്കിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ആരോഗ്യകേന്ദ്രത്തിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങെള അപേക്ഷിച്ച് ഇക്കുറി കൂടുതൽ കാര്യക്ഷമമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായി ആരോഗ്യവകുപ്പും ദേവസ്വം ജീവനക്കാരും അറിയിച്ചു. ആഴ്ചയിൽ രണ്ടുതവണ ഫോഗിങ് ഉൾെപ്പടെയുള്ള പ്രവൃത്തികൾ നടന്നു. ഇതുകൂടാതെ ഇക്കരെ കൊട്ടിയൂരിൽ കൈലാസം ഒാഡിറ്റോറിയത്തിൽ െഎ.ആർ.പി.സിയുടെ പ്രത്യേക ആരോഗ്യ ക്ലിനിക്കും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇവിടെയും മുഴുവൻസമയവും ഡോക്ടർമാർ ഉൾെപ്പടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തുന്നതായി െഎ.ആർ.പി.സി കൺവീനർ പേരാവൂർ കെ.എൻ. സുനീന്ദ്രൻ അറിയിച്ചു. ക്ലിനിക്കിൽ ഷുഗർ, പ്രഷർ പരിശോധനയും മറ്റു രോഗങ്ങളുടെയും പരിശോധനയും സൗജന്യ മരുന്നുവിതരണവും നടത്തുന്നു. മൂന്നുവീതം വളൻറിയർമാർ ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സേവാഭാരതിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ ക്ലിനിക്കും കൊട്ടിയൂരിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ടി.വി. വിനോദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story