Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 11:18 AM IST Updated On
date_range 11 Jun 2018 11:18 AM ISTജലാലു തിരക്കിലാണ്
text_fieldsbookmark_border
റഷ്യയിൽ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ആവേശം അലയടിച്ചുയരുകയാണ്. ലോകകപ്പ് ടീമുകളുടെ ഫാൻസുകൾ പതാകയും തൊപ്പിയും തോരണങ്ങളുമായി നാടിനെ ആവേശംകൊള്ളിക്കുന്ന തിരക്കിലായപ്പോൾ വിശ്രമമില്ലാതായത് തലശ്ശേരിക്കാരൻ ഇ.കെ. ജലാലുവിനാണ്. ലോകകപ്പ് ടീമുകളുടെ പതാകകളും തൊപ്പിയുമൊെക്ക തയാറാക്കുന്ന തിരക്കിലാണ് ഇദ്ദേഹം. വിവിധ രാജ്യങ്ങളുടെ പതാകകളും ജഴ്സിയും തൊപ്പിയും തോരണങ്ങളും കുടകളും ജലാലുവിെൻറ കടയിൽ സുലഭമാണ്. ആളുകളുടെ ഇഷ്ടമനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പതാകകളും തോരണങ്ങളുമൊക്കെ മിനിറ്റുകൾക്കുള്ളിൽ തലശ്ശേരി മെയിൻ റോഡിലെ ഇ.കെ എൻറർപ്രൈസസിലിരുന്ന് ജലാലു തയ്ച്ചുകൊടുക്കും. ലോകകപ്പ് കഴിയുന്നതുവരെ ജലാലുവിന് വിശ്രമമില്ല. അർജൻറീന, ബ്രസീൽ, സ്പെയിൻ, ജർമനി, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, മെക്സികോ, ഇൗജിപ്ത് തുടങ്ങിയ ടീമുകളുടെ ജഴ്സികൾക്കും പതാകകൾക്കുമാണ് ആവശ്യക്കാരേറെ. 75ഉം 150ഉം രൂപയുടെ പതാകകളാണ് വിൽപനക്കുള്ളത്. വ്യത്യസ്ത വലുപ്പമനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. ജഴ്സിക്ക് 200ഉം തൊപ്പിക്ക് 20 രൂപയുമാണ് വില. തെരഞ്ഞെടുപ്പുകാലത്തും േലാകകപ്പ് അവസരങ്ങളിലുമാണ് ജലാലുവിെൻറ കട കൂടുതൽ സജീവമാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടികളും ബാഡ്ജുകളും തൊപ്പികളും തോരണങ്ങളും ചിഹ്നങ്ങളും ഇവിടെ സ്റ്റോക്കുണ്ടാകും. കഴിഞ്ഞ 30 വർഷമായി ജലാൽ ഇൗ കച്ചവടം തുടങ്ങിയിട്ട്. തലശ്ശേരി കസ്റ്റംസ് റോഡിലെ വീട്ടിൽവെച്ചായിരുന്നു തയ്ക്കലും വിൽപനയും. മെയിൻ റോഡിൽ അടുത്തകാലത്താണ് കട തുടങ്ങിയത്. േലാകകപ്പ് മത്സരം അടുത്തതോടെ പതാകക്കും ജഴ്സിക്കും തൊപ്പികൾക്കും നല്ല കച്ചവടമാണെന്ന് ജലാലു പറയുന്നു. പോളിസ്റ്റർ തുണികളിലാണ് ലോകകപ്പ് പതാകകൾ തയ്ക്കുന്നത്. ജഴ്സിയും കുടകളും പുറത്തുനിന്നാണ് വരുത്തുന്നത്. 30 വർഷം മുമ്പ് എം.കെ. മുനീർ യൂത്ത് ലീഗ് നേതാവായിരുന്നപ്പോൾ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്തിയ യുവജനയാത്രക്കൊപ്പം നടന്ന് തൊപ്പികളും ബാഡ്ജുകളും വിറ്റായിരുന്നു ജലാൽ ഇൗ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഡി.വൈ.എഫ്.െഎയുടെ രണ്ടു ജാഥകളിലും തൊപ്പികളും ബാഡ്ജുകളും വിറ്റു. ഇതിനുശേഷം ഇൗ രംഗത്ത് കൂടുതൽ സജീവമായി. ആരു വിളിച്ചുപറഞ്ഞാലും ഒാർഡറെടുത്ത് സാധനങ്ങൾ പെെട്ടന്ന് തയാറാക്കിക്കൊടുക്കുന്നത് 60കാരനായ ജലാലുവിെൻറ ജീവിതമുദ്രയാണ്. ശരീഫയാണ് ഭാര്യ. ജസീല, ജഹാൻ, ജഹാസ്, ജാസർ എന്നിവർ മക്കളാണ്. ഇളയമകൻ ജാസർ ജലാലുവിനെ സഹായിക്കാൻ കൂടെയുണ്ട്. പടം....TLY JALALU......ഇ.കെ. ജലാലു കടയുടെ മുന്നിൽ ---------------------------------------------------------------------------------------------------------- എൻ. സിറാജുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story