Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓടന്തോട്...

ഓടന്തോട് ചപ്പാത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കേളകം: കാലവര്‍ഷം കനത്തതോടെ കണിച്ചാര്‍ പഞ്ചായത്തിനെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന . പുഴയില്‍ വെള്ളം കയറി ചപ്പാത്തിന് മുകളിലൂടെ ഒഴുകാന്‍ തുടങ്ങിയതോടെയാണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്. കീഴ്പ്പള്ളി, ആറളം ഫാം, കരിക്കോട്ടക്കരി, വള്ളിത്തോട്, അയ്യംകുന്ന് എന്നിവിടങ്ങളില്‍ എളുപ്പം എത്താവുന്ന വഴിയായതിനാല്‍ പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തിലെ ജനങ്ങളും വയനാട് ജില്ലയിലെ യാത്രക്കാരും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ 30 കിലോമീറ്റർ അധികം സഞ്ചരിച്ച് വേണം യാത്രക്കാര്‍ക്ക് ഈ സ്ഥലങ്ങളിലെത്താൻ. കണിച്ചാര്‍, ആറളം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിക്കാനുള്ള ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടുകൂടി മാത്രമേ മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാകൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story