Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 10:38 AM IST Updated On
date_range 8 Jun 2018 10:38 AM ISTഡെങ്കിപ്പനി പടരുേമ്പാഴും ജില്ല ആശുപത്രിയിലെ രക്തഘടക വിഭജന യൂനിറ്റ് നിശ്ചലം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രക്തഘടക വിഭജന യൂനിറ്റ് പ്രവർത്തിപ്പിക്കാൻ എത്രയും വേഗം നടപടിയെടുക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിർദേശത്തിന് ആഴ്ചകൾ കഴിഞ്ഞിട്ടും ഫലമില്ല. നാടാകെ ഡെങ്കിപ്പനി പടരുേമ്പാഴും പരിശോധനക്കായി രോഗികൾക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേട് തുടരുകയാണ്. നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷെൻറ (നാകോ) അനുമതി ലഭിക്കാത്തതാണ് രക്തഘടക വിഭജന യൂനിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുേമ്പാഴും അനുമതി ലഭ്യമാക്കാനുള്ള നടപടികൾക്ക് വേഗതയില്ല. മേയ് 15ന് ജില്ല ആശുപത്രിയിൽ ചേർന്ന ഡെങ്കിപ്പനി അവലോകന യോഗത്തിൽ ജനപ്രതിനിധികൾ ഇൗ വിഷയം ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് യൂനിറ്റ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.െക. ശൈലജ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ, കാര്യങ്ങൾ ഒട്ടും മുന്നോട്ടുപോയില്ലെന്നാണ് അനുഭവം. ഡെങ്കിപ്പനി ബാധിച്ചവർക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് പരിഹരിക്കാൻ അത്യാവശ്യമാണ് രക്തഘടക വിഭജന യൂനിറ്റ്. എച്ച്.െഎ.വി ബാധിതർക്കും രക്തത്തിലെ ആവശ്യമുള്ള ഘടകങ്ങൾ മാത്രം വേർതിരിച്ച് നൽകാൻ രക്തഘടക വിഭജനസംവിധാനം ആവശ്യമാണ്. ജില്ലയിൽ എവിടെയും ഇൗ സംവിധാനമില്ല. ഡെങ്കിപ്പനി ബാധിക്കുന്ന ജില്ലയിലെ രോഗികളിൽ ഭൂരിഭാഗവും മംഗളൂരുവിലെ വൻകിട ആശുപത്രികളെയോ മെഡിക്കൽ കോളജുകളെയോ ആശ്രയിക്കുകയാണ്. പലപ്പോഴും ചികിത്സക്ക് അരലക്ഷത്തിലധികം രൂപ ചെലവുവരുന്നു. യൂനിറ്റിനും അത് പ്രവർത്തിപ്പിക്കാൻ നിയമിക്കുന്ന ജീവനക്കാരനും ഡൽഹി ആസ്ഥാനമായുള്ള നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷെൻറ അക്രഡിറ്റേഷൻ ആവശ്യമാണെന്നാണ് പറയുന്നത്. ജില്ല ആശുപത്രിയിൽ ഒരുവർഷം മുമ്പ് യന്ത്രം സ്ഥാപിച്ചിട്ടും അതിന് അനുമതി നേടുന്നതിനുള്ള സാേങ്കതികതടസ്സം നീക്കാൻ അധികൃതർക്കായില്ല. ഇവിടേക്ക് നിയമിച്ച പരിശീലനം നേടിയ ജീവനക്കാരി അവധിയിൽ പ്രവേശിക്കുകയുംചെയ്തു. ജീവനക്കാരെ താൽക്കാലികമായി നിയമിക്കാമെന്ന് ജില്ല കലക്ടർ അറിയിച്ചിട്ടും യൂനിറ്റിന് അനുമതി നേടാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story