Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശയന പ്രദക്ഷിണം:...

ശയന പ്രദക്ഷിണം: നടന്നത്​ വിശ്വാസികളുടെ പ്രാർഥന -പി. ജയരാജൻ

text_fields
bookmark_border
കണ്ണൂർ: ആരാധനാലയങ്ങളെ ദുരുപയോഗിച്ച് നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ഥനയാണ് കണ്ണൂര്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കണ്ടതെന്ന് സിപി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. എഴുത്തുകാരനായ കെ.പി. രാമനുണ്ണി വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രതികരണത്തി‍​െൻറ പ്രതീകമെന്നോണമാണ് കടലായി ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രാര്‍ഥനായജ്ഞം നടത്തിയത്. ആര്‍.എസ്.എസ് പോലെയുള്ള ശക്തികളാണ് ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ക്ഷേത്രവിശ്വാസികളില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നുവന്നിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍, ഇത്തരം പ്രാര്‍ഥനകളെപോലും അനുവദിക്കില്ലെന്ന നിലപാടാണ് ആർ.എസ്.എസി​െൻറ ഭാഗത്തുനിന്ന് ഉണ്ടായത് -പി. ജയരാജൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story