Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 4:59 AM GMT Updated On
date_range 8 Jun 2018 4:59 AM GMTപഠനോപകരണ വിതരണം
text_fieldsbookmark_border
തലശ്ശേരി: ടെലിച്ചറി കോഒാപറേറ്റിവ് അർബൻ ബാങ്കിെൻറ പൊതുനന്മ ഫണ്ടിൽനിന്ന് നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും സഹകരണ വകുപ്പിെൻറ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ തായത്ത് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കൾക്ക് ഉപഹാരവും നൽകി. ചാത്തമ്പള്ളി ചന്ദ്രൻ, പി. പ്രസന്നൻ, പി. ശിവദാസ്, എ. വത്സൻ, കെ.വി. രജീഷ് എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പി. രത്നേഷ് സ്വാഗതവും ഡയറക്ടർ വി.എം. സുകുമാരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story