Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്ലക്​സ്​ ബോർഡ്​...

ഫ്ലക്​സ്​ ബോർഡ്​ സ്ഥാപിച്ചാൽ നടപടി -കലക്​ടർ

text_fields
bookmark_border
കണ്ണൂർ: പ്രചാരണങ്ങളിൽനിന്ന് ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കാൻ രാഷ്ട്രീയപാർട്ടികൾ തീരുമാനമെടുത്തതോടെ ജില്ലയെ പ്ലാസ്റ്റിക്മുക്തമാക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കാനായതായി ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. പ്രഖ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ മിക്കസ്ഥലങ്ങളിലും രാഷ്ട്രീയപാർട്ടികൾ സ്വമേധയാ അവ നീക്കംചെയ്തു. ബാക്കിയുള്ള ഫ്ലക്സ് ബോർഡുകൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കംചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. അതേസമയം, ലോകകപ്പ് ഫുട്ബാളി​െൻറ പശ്ചാത്തലത്തിൽ വിവിധ ടീമുകൾക്ക് അഭിവാദ്യമർപ്പിച്ചും മറ്റും പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചതായി ശ്രദ്ധയിൽപെട്ടതായും അവ എത്രയുംവേഗം എടുത്തുമാറ്റണമെന്നും കലക്ടർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് ഇവ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്. അവ എടുത്തുമാറ്റിയില്ലെങ്കിൽ നടപടിയെടുക്കും. ലോകകപ്പി​െൻറ പശ്ചാത്തലത്തിൽ ഫുട്ബാൾ മത്സരങ്ങളുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡുകൾക്ക് കലക്ടർ ഒരുമാസത്തെ ഇളവ് അനുവദിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story