Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹിന്ദുസ്ഥാനിയുടെ...

ഹിന്ദുസ്ഥാനിയുടെ ചാരുതയിൽ മനംമറന്ന് തുരീയം വേദി

text_fields
bookmark_border
പയ്യന്നൂർ: ആസ്വാദകർക്കായി പാട്ടി​െൻറ പുതിയ മുഖങ്ങൾ തുറക്കുന്ന തുരീയം സംഗീതോത്സവ വേദിയിൽ തിങ്കളാഴ്ച ഹിന്ദുസ്ഥാനിയുടെ അനന്യചാരുതയാണ് വഴിഞ്ഞൊഴുകിയത്. സംഗീതലോകത്തെ സ്ഥിരപ്രതിഷ്ഠർക്കൊപ്പം പുതുതലമുറയുടെ കൂടി വരവറിയിക്കുന്ന മേളയിൽ ഹിന്ദുസ്ഥാനിയിലെ യുവശബ്ദം വിജയകുമാർ പാട്ടീൽ തീർത്ത രാഗവസന്തം പ്രേക്ഷകഹൃദയം കവർന്നു. വിജയകുമാറി​െൻറ പാട്ടിന് ഹാർമോണിയത്തിൽ വിരൽ പായിച്ച് നരേന്ദ്ര നായിക് ശ്രുതി ചേർത്തപ്പോൾ തബലകൊണ്ട് പാട്ടിന് തുണയായത് കേശവ് ജോഷിയാണ്. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 15ാമത് തുരീയം സംഗീതോത്സവത്തി​െൻറ ഏഴാംദിനമായ ചൊവ്വാഴ്ച മൈസൂർ ചന്ദൻകുമാർ പുല്ലാങ്കുഴൽകൊണ്ട് കവിത രചിക്കും. ബംഗളൂരു ബി.കെ. രഘു (വയലിൻ), കെ.യു. ജയചന്ദ്രറാവു (മൃദംഗം), ഗിരിധർ ഉഡുപ്പി (ഘടം) എന്നിവർ മേളപ്പെരുക്കം തീർക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story