Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുവിദ്യാലയങ്ങളുടെ...

പൊതുവിദ്യാലയങ്ങളുടെ നല്ല പാഠം

text_fields
bookmark_border
തികച്ചും ഗുണപരമായ മാറ്റത്തി​െൻറ പാതയിലാണ് നമ്മുടെ പൊതുവിദ്യാലയങ്ങൾ. കുട്ടികൾക്ക് പഠന സാഹചര്യങ്ങൾ അനുഭവവേദ്യമാക്കുന്നതിന് ഉൗന്നൽ നൽകിയിട്ടുള്ള ഭൗതിക സൗകര്യ വികസനമാണ് ഒാരോ പൊതുവിദ്യാലയത്തിലും നടപ്പാക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന വിദ്യാലയ പരിസരം, സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ്മുറികൾ, ലാബ്, ലൈബ്രറി തുടങ്ങിയവയെല്ലാം ശിശു കേന്ദ്രീകൃത പഠനത്തിന് സഹായകരമാകുന്ന വിധത്തിലേക്ക് മാറിക്കഴിഞ്ഞു. ഒാരോ കുട്ടിയും നിരവധിയായ കഴിവുകളുടെ കേദാരമാണ്. അതേസമയം, വൈവിധ്യങ്ങളുടെ കലവറയും. മികച്ച പഠനാനുഭവങ്ങൾ അവർക്ക് ലഭ്യമാക്കുക എന്നതാണ് കുട്ടിയെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തി​െൻറ സത്ത. ഒാരോ ക്ലാസിലും ഒാരോ വിഷയത്തിലും കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെ നിർണയിച്ച് അനുഭവ പരിസരങ്ങളിൽ നിന്നും പഠനാനുഭവങ്ങളിൽ നിന്നും പഠന പ്രക്രിയയുടെ വിവിധ തലങ്ങളിലേക്ക് കടക്കുന്നതിനും പഠനനേട്ടങ്ങൾ സ്വായത്തമാക്കുന്നതിനും കുട്ടിയെ പ്രാപ്തമാക്കുകയെന്നതാണ് അധ്യാപനത്തി​െൻറ ലക്ഷ്യം. ഇതി​െൻറ ഫലപ്രാപ്തി നിരന്തര മൂല്യനിർണയത്തിലൂടെ അധ്യാപകർ കണ്ടെത്തി രേഖപ്പെടുത്തുകയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പഠനപ്രവർത്തനങ്ങൾക്ക് ആധുനിക രീതിയിലുള്ള സേങ്കതങ്ങൾ ഉപയോഗിക്കേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണ്. അതിനാൽ, ഒാരോ ക്ലാസ്മുറിയിലും കുട്ടിക്ക് വിവര സാേങ്കതിക വിദ്യയുടെ അനന്തസാധ്യതകൾ ലഭ്യമാക്കേണ്ടതുണ്ട്. കണ്ടെത്തൽ പഠനത്തിലൂടെ അറിവ് നിർമിച്ചെടുക്കുന്നതിനും നൂതന രീതികൊണ്ട് അവസരം ലഭിക്കുന്നു. അതുപോലെ ഒറ്റക്കും കൂട്ടായും പരീക്ഷണ-നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും നിഗമനങ്ങളിൽ എത്തുന്നതിനുമുള്ള സൗകര്യങ്ങൾ വിവിധ ലാബുകളിൽ ഒരുക്കുകയും ചെയ്യുന്നു. ലൈബ്രറികളും വായന മുറികളും കുട്ടികളുടെ വിജ്ഞാനദാഹം തൃപ്തിപ്പെടുത്തുന്നവയാവണം എന്ന നിലക്ക് അവയും വിപുലീകരിക്കുന്നു. നിലവിൽ പൊതു വിദ്യാലയങ്ങൾ വഴി കുട്ടികൾക്ക് നൽകേണ്ടുന്ന വിദ്യാഭ്യാസത്തി​െൻറ അടിസ്ഥാന ഘടകങ്ങളിൽ ഇവയെല്ലാം പെടുന്നു. ഇതോടൊപ്പം രക്ഷാകർതൃ ശാക്തീകരണം, പൊതുവിദ്യാഭ്യാസത്തി​െൻറ അനിവാര്യതയെക്കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായിരിക്കും. എലിമ​െൻററി തലത്തിലെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം, യൂനിഫോം, ഉച്ചഭക്ഷണം തുടങ്ങിയവ നൽകും. ഇത് സമൂഹത്തെ പൊതുവിദ്യാലയത്തോട് ചേർത്തുനിർത്തും. എല്ലാ കുട്ടികളെയും പൊതുവിദ്യാലയങ്ങളിൽ എത്തിക്കുകയും അവർക്ക് ഏറ്റവും ഗുണകരമായ പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള അവസരം ഒരുക്കുകയുമാണ് പുതിയ അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ അനിവാര്യമായ കർത്തവ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story