Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:59 AM IST Updated On
date_range 3 Jun 2018 10:59 AM ISTക്ഷീരോൽപാദനത്തിൽ ജില്ല സ്വയംപര്യാപ്തതയിലേക്ക്
text_fieldsbookmark_border
കണ്ണൂർ: ക്ഷീരോൽപാദനത്തിൽ ജില്ല താമസിയാതെ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഈ ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പയസ്വിനി പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് 2018 - 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസനവകുപ്പ് മുഖേന നടപ്പാക്കുന്ന 'പയസ്വിനി' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയിലേക്ക് പുതിയ തലമുറയിൽനിന്നുള്ള ആളുകൾ കടന്നുവരേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ ഈ മേഖലക്ക് നിലനിൽക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ക്ഷീരസഹകരണ സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് പാലിന് ഇൻസെൻറീവ്, ക്ഷീരസംഘങ്ങളിൽക്കൂടി പശുവിനെ വാങ്ങാൻ പലിശരഹിത ലോൺ തുടങ്ങിയവ നൽകുന്ന പദ്ധതിയാണ് 'പയസ്വിനി'. ജില്ലയിൽ ആവശ്യമായ പാൽ ഇവിടെതന്നെ ഉൽപാദിപ്പിക്കാനുള്ള പരിശ്രമമാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു പറഞ്ഞു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെടുന്ന 30 സംഘങ്ങൾക്ക് പയസ്വിനി പദ്ധതിയിലൂടെ പശുക്കളെ വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപവീതമാണ് അനുവദിക്കുക. ഇതനുസരിച്ച് സംഘങ്ങളിലെ അഞ്ചു കർഷകർക്ക് പശുവിനെ വാങ്ങാൻ 40,000 രൂപ പദ്ധതിയിലൂടെ വായ്പയായി ലഭിക്കും. ഒരുവർഷംകൊണ്ട് ലോൺ തിരിച്ചുപിടിക്കും. റിവോൾവിങ് ഫണ്ടായി സംഘങ്ങൾക്ക് ഈ തുക ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ജില്ല പഞ്ചായത്ത് അനുവദിച്ച വാഹനത്തിെൻറ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.പി. ജയബാലൻ, അംഗം അൻസാരി തില്ലങ്കേരി, ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story