Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബദ്​ര്‍ സ്മരണയിൽ...

ബദ്​ര്‍ സ്മരണയിൽ ഇന്ന്​ റമദാൻ പതിനേഴ്​

text_fields
bookmark_border
കണ്ണൂർ: ഇന്ന് ബദ്ർ പോരാട്ടത്തി​െൻറ സ്മരണ തുളുമ്പുന്ന റമദാൻ പതിനേഴ്. ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലെ പോരാട്ട വിജയത്തി​െൻറ ത്രസിപ്പിക്കുന്ന ദിനമാണ് റമദാൻ പതിനേഴ്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് മുഹമ്മദ് നബിയും 313 അനുചരന്മമാരും സത്യവിശ്വാസത്തി​െൻറ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹലി​െൻറ നേതൃത്വത്തിൽ സര്‍വായുധ സജ്ജരായ ആയിരത്തോളം പടയാളികൾ മറുപക്ഷത്തും അണിനിരന്ന നബിയുടെ ജീവിതത്തിലെ ആദ്യത്തെ യുദ്ധമായിരുന്നു ബദ്ർ. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് പ്രവാചക​െൻറ സംഘത്തിലുണ്ടായിരുന്നത്. യുദ്ധസാമഗ്രികള്‍ വളരെ തുച്ഛം. അമ്പും വില്ലും കുന്തവുമായിരുന്നു മിക്കവരുടെയും ൈകയിൽ. നോമ്പുനോറ്റ് വിശന്നൊട്ടിയ വയറുമായി 313 പേർ പ്രവാചകന്‍ മുഹമ്മദ് നബിക്കൊപ്പം സത്യത്തി​െൻറ വിജയത്തിന് വേണ്ടി നടത്തിയ പോരാട്ടം ഇസ്ലാമിക ചരിത്രത്തിലെ എക്കാലവും തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. ബദ്റി​െൻറ ഒാർമക്കായി റമദാനിൽ പള്ളികളിൽ വിവിധ ചടങ്ങുകൾ നടക്കുന്നുണ്ട്. ചില സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മൗലീദ് പാരായണം, പ്രത്യേക പ്രാർഥനകൾ, പ്രഭാഷണങ്ങൾ എന്നിവയും ഇന്ന് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story