Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി പാലം പൈലിങ്​...

ഇരിട്ടി പാലം പൈലിങ്​ പുരോഗമിക്കുന്നു

text_fields
bookmark_border
ഇരിട്ടി: തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി ഇരിട്ടിയിൽ നിർമിക്കുന്ന പുതിയ പാലം പൈലിങ് പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പഴശ്ശി അണക്കെട്ടി​െൻറ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് പൈലിങ് സുരക്ഷക്കായൊരുക്കിയ മൺതിട്ട ഇളകിയെങ്കിലും പ്രവൃത്തിക്ക് തടസ്സമുണ്ടായില്ല. കാലവർഷം മുന്നിൽക്കണ്ട് പാലത്തി​െൻറ ഇരുഭാഗത്തെയും പൈലിങ് ഒരേസമയം നടത്താതെ ഒരുഭാഗത്ത് കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് നിർമാണം തുടരുകയാണ്. മഴ കനത്തതോടെ കഴിഞ്ഞദിവസമാണ് പഴശ്ശി ജലസംഭരണി ഷട്ടർ തുറന്നത്. കഴിഞ്ഞവർഷം പാലം നിർമിക്കുന്നതി​െൻറ ഭാഗമായി ശക്തമായ മഴയിൽ പൈലിങ് ഒഴുകിപ്പോയിരുന്നു. ഇത്തവണ അത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി 53 കിലോമീറ്റർ റോഡും ഏഴു പാലങ്ങളുമാണ് നിർമിക്കുന്നത്. ഇതിൽ ഉളിയിൽ പാലം മാത്രമാണ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story