Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTആറളം ഫാമിലെ സ്വയം വിരമിക്കൽ പദ്ധതി പാളുന്നു
text_fieldsbookmark_border
കേളകം: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ആശ്വാസമായും ഫാമിെൻറ നിലനിൽപിനുള്ള ജീവവായുവുമായി കരുതിയ സ്വയം വിരമിക്കൽ പദ്ധതി എങ്ങുമെത്തിയില്ല. ആറളം ഫാം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് സ്വയം വിരമിക്കൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നത്. ഇതിനായി 11.93 കോടി രൂപ അനുവദിച്ച് മന്ത്രിസഭ യോഗത്തിൽ തീരുമാനം ഉണ്ടായെങ്കിലും പിന്നീട് ഒന്നും നടന്നില്ല. 1991ലാണ് ആദ്യമായി ഫാമിൽ സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര സർക്കാറിെൻറ പ്രത്യേക ഫണ്ട് അനുവദിച്ചാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്. കാർഷിക മേഖലയുടെ വില തകർച്ചയും വന്യമൃഗങ്ങളുടെ ശല്യവും മൂലം ഫാം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കി ഫാമിനെ രക്ഷിക്കണമെന്ന ആവശ്യം ഉയർന്നത്. 2016ൽ ഫാം മാനേജ്മെൻറ് തൊഴിലാളികളിൽ നിന്നും ജീവനക്കാരിൽ നിന്നും ഉപാധികളോടെ വി.ആർ.എസിനുള്ള അപേക്ഷ സ്വീകരിച്ചു. 79 തൊഴിലാളികളും ഏഴ് ജീവനക്കാരുമാണ് സ്വയം വിരമിക്കാൻ തയാറായി അപേക്ഷ നൽകിയത്. ഇവർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനാണ് ആറുമാസം മുമ്പ് മന്ത്രിസഭ 11.93 കോടി അനുവദിച്ചത്. എന്നാൽ, പിന്നീട് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. അനുവദിച്ച പണം ഏത് അക്കൗണ്ടിലാണെന്ന കാര്യത്തിൽ പോലും ഫാം മാനേജ്മെൻറിന് നിശ്ചയമില്ല. വിരമിക്കൽ പദ്ധതിയിൽ അപേക്ഷ നൽകിയവരിൽ മൂന്നുനാലു പേരുടെ സർവിസ് കലാവധി തീർന്നു. മറ്റുള്ളവർ ആശങ്കയിലുമാണ്. കശുവണ്ടി സീസൺ കഴിഞ്ഞതോടെ ഫാമിെൻറ വരുമാനവും കുറഞ്ഞു. ഒരുമാസം സ്ഥിരം തൊഴിലാളികൾക്കും താൽക്കാലിക തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നതിനുമാത്രം 65 ലക്ഷത്തോളം രൂപ വേണം. ഇതിനുള്ള വരുമാനം ഫാമിൽ നിന്നും ഇപ്പോൾ ലഭിക്കുന്നില്ല. സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കിയാൽ പ്രതിമാസം 25 ലക്ഷത്തോളം രൂപയെങ്കിലും ലാഭിക്കാൻ കഴിയും. ഇതിലൂടെ ഫാം ലാഭകരമാക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story