Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:27 AM IST Updated On
date_range 26 July 2018 11:27 AM ISTഅല്‍ഹുദ ഇഖ്‌റ-18 ഖുര്‍ആന്‍ പാരായണ മത്സരം നാളെ തുടങ്ങും
text_fieldsbookmark_border
കണ്ണൂര്‍: ഖുര്‍ആന്‍ മനഃപാഠമാക്കിയ പ്രതിഭകള്‍ മാറ്റുരക്കുന്ന അല്‍ഹുദ ഇഖ്‌റ-18 പാരായണ മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാവും. പുതിയങ്ങാടി അല്‍ഹുദ പുതിയവളപ്പും ഖിളര്‍ ജുമാമസ്ജിദ് യു.എ.ഇ ഘടകവും ചേര്‍ന്നാണ് വിവിധ ജില്ലകളിലെ 210 പേര്‍ പങ്കെടുക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത്. പുതിയങ്ങാടി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അബൂദബി ഘടകത്തിെൻറ സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായി നടത്തുന്ന സംസ്ഥാനതല മത്സരത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇസ്സത്തുല്‍ ഇസ്‌ലാം എജുക്കേഷനല്‍ കോംപ്ലക്‌സില്‍ ഹാഷിം അല്‍ ഹദ്ദാദ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ നൂറോളം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകളില്‍ നിന്നും നേരത്തെ രജിസ്റ്റര്‍ ചെയ്ത മത്സരാർഥികളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്നുലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും നല്‍കും. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഫൈനലില്‍ എത്തുന്ന ഏഴ് സ്ഥാനക്കാര്‍ക്ക് 10,000 രൂപയും സമ്മാനമായി നല്‍കും. ആകെ എട്ടു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുക. നാലു വേദികളിലായി നടക്കുന്ന ആദ്യദിനത്തിലെ പ്രാഥമികതല മത്സരത്തിലും രണ്ടാം ദിവസത്തെ സെമി ഫൈനലിലും വിജയികളാകുന്ന 10 പേരാണ് ഫൈനലില്‍ മാറ്റുരക്കുക. 29ന് രാവിലെ ഒമ്പത് മുതലാണ് ഫൈനല്‍ മത്സരം. വാര്‍ത്തസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. മുനീര്‍, എ.കെ.എം. മാടായി, എ.വി. അബ്ദുന്നാസര്‍, കെ. മുസ്തഫ ഹാജി, മുഹമ്മദ് ഹസീബ്, കെ. മുസ്തഫ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story