Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:05 AM IST Updated On
date_range 26 July 2018 11:05 AM ISTവിദ്യാർഥി പള്ളിക്കുളത്തിൽ മരിച്ചനിലയിൽ
text_fieldsbookmark_border
ചക്കരക്കല്ല്: വിദ്യാർഥിയെ പള്ളിക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാതിരിയാട് സ്വദേശി സാജിദിെൻറ മകൻ കോയോട് മദ്റസ യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദിനെയാണ് (11) കോയോട് ജുമാമസ്ജിദ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടത്. പള്ളിയിൽ താമസിച്ച് മതപഠനവും നടത്തുന്ന മുഹമ്മദ് ചൊവ്വാഴ്ച രാത്രി സഹപാഠികളോടൊന്നിച്ച് മൂത്രപ്പുരയിൽ പോയിരുന്നു. സഹപാഠികൾ ഉറങ്ങാൻ കിടന്നപ്പോഴാണ് മുഹമ്മദ് തിരിച്ചെത്തിയില്ലെന്ന് അറിയുന്നത്. രാത്രി തന്നെ ചക്കരക്കല്ല് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബുധനാഴ്ച രാവിലെ അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ തൊപ്പിയും ചെരിപ്പും കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ചക്കരക്കല്ല് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം സ്വദേശമായ പാതിരിയാട് പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story